കടയ്ക്കുമുന്നിൽ നെഞ്ച് തകർന്ന് ബാലേട്ടനെ ഞെട്ടിച്ചു സാന്ത്വനത്തിൽ നിന്നും അടുത്ത വാർത്ത.!! ശിവൻ എല്ലാ കുറ്റവും ഏറ്റെടുക്കുന്നു.!! | Santhwanam Today September 20

Santhwanam Today September 20 : മലയാളി പ്രേക്ഷകരുടെ ഇഷ്ട സീരിയലായ സാന്ത്വനത്തിൽ വളരെ ഞെട്ടിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ തമ്പിയുടെ കൊടും ക്രൂരതയിൽ കൃഷ്ണസ്റ്റോർസ് കത്തി നശിച്ചിരിക്കുകയാണ്. ഇത് കണ്ട് ഞെട്ടി പൊട്ടിക്കരഞ്ഞ് നിൽക്കുകയാണ് സാന്ത്വനത്തിലെ ഓരോരുത്തരും. അപ്പോഴാണ് അവിടേയ്ക്ക് പോലീസുകാർ കട കത്തിയതറിഞ്ഞ് വരുന്നത്. പോലീസുകാരെ കണ്ടപ്പോൾ എല്ലാവരും മാറി നിന്നു. അകത്ത് കയറി പോലീസ് മൊത്തത്തിൽ ഒരു നോട്ടം നോക്കി.

ശേഷം എല്ലാവരും അകത്ത് കയറി ഇരുന്നതിന് പോലീസുകാരൻ്റെ വക വഴക്ക് കിട്ടുകയും ചെയ്തു. തെളിവ് നശിപ്പിക്കാനാണോ അകത്ത് കയറി ഇരിക്കുന്നത്. കടയുടെ എല്ലാ ഭാഗവും നോക്കിയ ശേഷം പോലീസുകാരൻ പുറത്ത് വന്നു. അപ്പോൾ സാന്ത്വനത്തിൽ എല്ലാമറിഞ്ഞിട്ടും എന്തു ചെയ്യണമെന്നറിയാതെ കിടന്നു പൊട്ടിക്കരയുന്ന ലക്ഷ്മി അമ്മയെയാണ്.

കാർത്തു ചേച്ചിയോട് സങ്കടങ്ങൾ പറഞ്ഞ് പൊട്ടിക്കരയുകയാണ് ലക്ഷ്മിഅമ്മ. എൻ്റെ മക്കൾ ചോര നീരാക്കി ഉണ്ടാക്കിയതാണ്. ഇനി അവർ എന്തു ചെയ്യുമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് അമ്മ. ഈശ്വരൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമെന്ന് പറയുകയാണ് കാത്തുചേച്ചി. എന്നാൽ കടയിൽ സിഐ എല്ലാ ഇടത്തും നോക്കിയ ശേഷം പുറത്ത് വന്ന് എല്ലാവരോടും പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണ് ഇത് സംഭവിച്ചത്. ഇത് കേട്ടപ്പോൾ ശിവൻ പറഞ്ഞു. ഞങ്ങൾ കട മെയിൻ സ്വിച്ച് ഓഫാക്കി മാത്രമാണ് പോകാറുള്ളത്. ആരാണ് അവസാനം കട പൂട്ടി പോയതെന്ന് ചോദിച്ചപ്പോൾ ശത്രുവിനെ വിളിക്കുകയാണ്.

ശത്രുവിനോട് ഒച്ചത്തിൽ ദേഷ്യത്തിൽ സിഐ ചോദിക്കുകയാണ്. എന്നാൽ ഞാൻ മെയിൻ സ്വിച്ച് ഓഫാക്കിയാണ് പോയതെന്ന് പറയുകയാണ്. എന്നാൽ സിഐയുടെ വാക്കുകൾ കേട്ട് ശിവൻ ദേഷ്യത്തിൽ പോലീസിനോട് തർക്കിക്കുകയാണ്. ഇത് കേട്ട് പോലീസും ശിവനെ അടിക്കാൻ നോക്കുകയാണ്. എന്നാൽ അഞ്ജുവും ദേവിയുമൊക്കെ ചേർന്ന് ശിവനെ സമാധാനിപ്പിക്കുകയാണ്. പോലീസുകാരൻ വേറെ ഒന്നും ഇതിനെതിരെ ചെയ്യാനില്ലെന്നും പറഞ്ഞ് പോവുകയാണ്. നേരെ സ്റ്റേഷനിലെത്തി തമ്പിയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. തമ്പി സർ പറഞ്ഞതുപോലെ എല്ലാം ചെയ്തെന്നാണ് പോലീസുകാരൻ തമ്പിയോട് ചിരിച്ചു കൊണ്ട് പറയുന്നത്. തമ്പിയുടെ പണം കിട്ടിയ പോലീസുകാരൻ കൈയൊഴിഞ്ഞെന്ന് ശിവനും ബാലനും മാസിലായി. പിന്നീട് എല്ലാവരും കൂടി

വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. സാന്ത്വനത്തിൽ എത്തിയ ശേഷം ബാലനും ദേവിയും നേരെ അമ്മയുടെ മുറിയിലേക്കാണ് പോയത്. അമ്മയുടെ മടിയിൽ കത്തി കരിഞ്ഞ അച്ഛൻ്റെ ഫോട്ടോ വച്ചപ്പോൾ ലക്ഷ്മി അമ്മ വാവിട്ടു കരഞ്ഞു പോയി. ബാലനോട് പലതും പറഞ്ഞെങ്കിലും ഒന്നിനും ഉത്തരം നൽകാൻ ബാലന് കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ ആകെ കരഞ്ഞ് തളർന്ന് ശിവൻ പുറത്ത് തന്നെ ഇരിക്കുകയാണ്. അപ്പോഴാണ് അഞ്ജു ശിവനോട് പലതും പറയുന്നത്. ഞാൻ പുതിയ കട തുടങ്ങിയതാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ശിവൻ. ഇത് തമ്പിയുടെ ചതിയാണെന്നും അയാളെ ഞാൻ വെറുതെ വിടില്ലെന്നും പറഞ്ഞ് ദേഷ്യവും സങ്കടവും നിറഞ്ഞ ശിവനെയാണ് കാണാൻ കഴിയുന്നത്. അങ്ങനെ പ്രേക്ഷകരെ വേദനയിലാഴ്ത്തുന്ന ഒരു പ്രൊമോയാണ് സാന്ത്വനത്തിൽ നടക്കുന്നത്.

Rate this post