സത്യങ്ങൾ മനസ്സിലാക്കി അപ്പു ഇനി അപ്പുവിന്റെ പ്രതികാരം.!! | Santhwanam Today September 14
Santhwanam Today September 14 : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ തുടങ്ങിയ കാലം തൊട്ടേ കൈ നീട്ടി സ്വീകരിച്ച സീരിയലാണ് സാന്ത്വനം. പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞ് വളരെ രസകരമായി പോകുന്നതിനിടയിലാണ് വീണ്ടും സംഘർഷഭരിതമായ രംഗങ്ങൾ അരങ്ങേറിയത്. ശിവൻ്റെ കട പൂട്ടിച്ച തമ്പിക്ക് തക്ക ശിക്ഷ ശിവൻ നൽകിയപ്പോൾ സാന്ത്വനംവീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. അഞ്ജുവിനോട് പോലും അപ്പു വളരെ ദേഷ്യത്തിലാണ് പെരുമാറുന്നത്.
ബാലൻ ശിവൻ്റെ കടയിലെത്തി പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ശ്രമിക്കുകയാണ്. കടയുടെ കാര്യത്തിൽ വേണ്ട കാര്യങ്ങളെന്താണെന്ന് നോക്കാമെന്നും, ഹരിയോടു വീട്ടിലേക്ക് പോകാനും, ശിവനോട് സൂസനെ കണ്ട് വിവരങ്ങൾ പറഞ്ഞ് പെട്ടെന്ന് വീട്ടിലേക്ക് പോകാനും പറയുന്നു. കാരണം തമ്പി അടങ്ങി നിൽക്കില്ലെന്നും, എന്തു വേണമെങ്കിലും ചെയ്യാമെന്നും സൂചിപ്പിക്കുകയാണ് ബാലൻ. എന്നാൽ സാന്ത്വനത്തിൽ അപ്പു അമ്മയോട് പരാതികൾ പറയുന്നതിനിടയിലാണ് ദേവി വന്ന് അഞ്ജുവിനോട് മോശമായി പെരുമാറിയതിനെ കുറിച്ച് അന്വേഷിക്കുകയാണ്. അപ്പു ദേഷ്യത്തിൽ അഞ്ജുവിന് മാത്രമല്ല വിഷമമെന്ന് പറയുകയാണ്.
പിന്നീട് റൂമിലേക്ക് പോയി ദു:ഖത്തിലിരിക്കുകയാണ്. അപ്പോഴാണ് ഹരിവരുന്നത്. ഉടൻ തന്നെ ദേവി കടയിലെ പ്രശ്നങ്ങൾ എന്തായെന്ന് ചോദിക്കുകയാണ്. പ്രശ്നങ്ങളൊക്കെ രണ്ടു ദിവസം കൊണ്ട് മാറുമെന്നും, ഹരി പറഞ്ഞു തീരുന്നതിന് മുൻപ് അപ്പു ദേഷ്യത്തിൽ അകത്ത് നിന്ന് വന്ന് ശിവൻ്റെ പ്രശ്നങ്ങൾ തീരുമെന്നും, എൻ്റെ ഡാഡിയെ അടിച്ചതിൽ ആർക്കും പ്രശ്നമില്ലെന്നും പറയുകയാണ് അപ്പു. ഇതൊക്കെ കണ്ട് കണ്ണന് ചെന്നൈയിലേക്ക് പോകാൻ താൽപര്യം കുറയുന്നുണ്ടെങ്കിലും, എല്ലാവരും ഇതൊന്നും കാര്യമാക്കാതെ പോകാൻ പറയുകയാണ്. റൂമിൽ പോയി ഹരി വസ്ത്രങ്ങളൊക്കെ പേക്ക് ചെയ്യുയായിരുന്നു. അപ്പോൾ അപ്പു ഹരിയോട് ഡാഡിയെ തല്ലിയതിന് തർക്കിക്കുകയാണ്. ബാലേട്ടനോ, ശങ്കരമാമയ്ക്കോ ഇങ്ങനെ സംഭവിച്ചാൽ നിങ്ങളൊക്കെ അടങ്ങി നിൽക്കുമോയെന്നും, എൻ്റെ ഡാഡിയായത് കൊണ്ടല്ലേ ആർക്കും പ്രശ്നമില്ലാത്തതെന്നും പറയുകയാണ് അപ്പു. എൻ്റെ ഡാഡിയെ തല്ലിയതിന് ഡാഡി വെറുതെയിരിക്കുമെന്ന്
കരുതേണ്ടെന്നു കൂടി പറയുകയാണ് അപ്പു. എന്നാൽ തമ്പിയും മഹേന്ദ്രനും ശിവന് തിരിച്ചടി കൊടുക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഗോഡൗണിൽ നിന്നും നമ്മുടെ ജോലിക്കാരെ ഇങ്ങോട്ട് വിളിക്കാൻ തമ്പി ആവശ്യപ്പെടുകയാണ് മഹേന്ദ്രനോട്. എന്നാൽ സാന്ത്വനത്തിൽ കണ്ണൻ പോകുന്നതിൻ്റെ തിരക്കിലായിരുന്നു. ഭക്ഷണമൊക്കെ ഒരുക്കി മേശപ്പുറത്ത് വച്ചപ്പോൾ കണ്ണൻ ദേവിയോട് എനിക്ക് വായിൽ വച്ചുതരാൻ പറയുകയാണ്. ദേവി കണ്ണനെ വായിൽ വച്ച കൊടുക്കുമ്പോഴാണ് അഞ്ജുവും ഹരിയും അമ്മയും വരുന്നത്. എല്ലാവരും ചേർന്ന് കണ്ണനെ കളിയാക്കുകയാണ്. പിന്നീട് കണ്ണന് ഉപദേശങ്ങൾ നൽകുകയാണ് ഹരി. ഹരി ഉപദേശങ്ങൾ തീരുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.