ട്വിസ്റ്റ്; വേണ്ട വേണ്ടാന്നു വെച്ചാൽ വാങ്ങിച്ചേ തമ്പി പോകൂ.!! തമ്പിയുടെ നെഞ്ചത്ത് സം ഹാ ര താണ്ഡവമാടി ശിവൻ.!! | Santhwanam Today Sepetember 12

Santhwanam Today Sepetember 12 : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം സീരിയലിൽകഴിഞ്ഞ ഒരാഴ്ചയായി സംഘർഷങ്ങൾ ഒക്കെ ഒഴിഞ്ഞു വളരെ രസകരമായാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ന് വീണ്ടും സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് സീരിയൽ കാണാൻ കഴിയുന്നത്.
ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ കട പൂട്ടി
സീൽ വെച്ച് പൂട്ടിയിരിക്കുകയായിരുന്നു. ലൈസൻസ് എടുക്കാതെ കട തുടങ്ങിയതിനാലായതിനാൽ

ലൈസൻസുമായി വരാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചുപോയി.അപ്പോഴാണ് തമ്പി അതുവഴി വന്നത്. തമ്പിയോട്ജോലിക്കാരൻ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ, തമ്പി ശിവനോട് നിൻ്റെ കാര്യം വല്ലാതെ കഷ്ടമായിപ്പോയി എന്ന് പറയുകയാണ്. ഇതിൻ്റെ പിന്നിൽ ആരാണ് കളിച്ചത് എന്ന് എനിക്ക് മനസിലായെന്ന് ശിവൻ പറഞ്ഞപ്പോൾ, ഞാനാണെന്ന് തമ്പി തുറന്നു പറയുന്നു. ബാലനെ കൊണ്ട് ഞാൻ ഞാൻ എൻ്റെ തോട്ടം പണിയെടുപ്പിക്കും എന്ന് പറഞ്ഞപ്പോൾ, കലിപൂണ്ട ശിവൻ തമ്പിയുടെ മുഖത്ത് ഒരു അടി വെച്ചു കൊടുക്കുന്നു. തടയാൻ വന്ന മഹേന്ദ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീണ്ടും വീണ്ടും തമ്പിയുടെ

മുഖത്ത് അടിച്ചപ്പോൾ കണ്ണട തെറിച്ചു പോവുകയായിരുന്നു. പിന്നീട് ചുമരോട് ചേർത്ത് നിർത്തി ഷർട്ടിന് കുത്തിപ്പിടിച്ച് ഷർട്ട് കീറുകയായിരുന്നു. ശിവനെ അവിടെയുള്ളവർ പിടിച്ചു മാറ്റിയപ്പോൾ, തമ്പിയെ കൂട്ടി മഹേന്ദ്രൻ പോവുകയായിരുന്നു.എന്നാൽ തമ്പി ശിവനോട് ഇതിനുള്ളത് നിനക്ക് ഞാൻ തന്നുകൊള്ളാമെന്ന് പറഞ്ഞ് പോവുകയാണ് തമ്പി. എന്നാൽ സാന്ത്വനത്തിൽ കണ്ണൻ പുതിയ കോഴ്സ് പഠിക്കാൻ പോകുന്നതിൻ്റെ ഒരുക്കങ്ങൾ ആയിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുകയായിരുന്നു ദേവി.രാത്രി ഭക്ഷണമൊക്കെ പേക്കാക്കി നൽകാനായിരുന്നു ദേവിയുടെ പ്ലാൻ. അപ്പോഴാണ് പുതിയ ഡ്രസുകളും,

ബൂട്ടുമൊക്കെ ആയി ഹരി വരുന്നത്.എല്ലാവരും ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് തമ്പിയുടെ കാർ മുറ്റത്ത് വന്ന് നിർത്തുന്നത്. തമ്പി അവശനായി ഇറങ്ങുന്നത് കണ്ടു ഞെട്ടി തരിച്ച് അപ്പു എന്തുപറ്റി എന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. നിൻ്റെ പുന്നാര അനിയൻ എനിക്ക് തന്ന സമ്മാനമാണ് എന്ന് പറയുകയായിരുന്നു തമ്പി. ശിവൻ്റെ കട സീൽ വച്ച് പൂട്ടിയ സമയത്താണ് ഞാൻ അവിടെ എത്തിയതെന്നും, ഞാനാണ് അങ്ങനെ ചെയ്യിപ്പിച്ചതെന്ന് പറഞ്ഞ് എന്നെ

തല്ലുകയായിരുന്നുവെന്ന് പറയുകയായിരുന്നു. അപ്പുവിനോട് ഡാഡിയെ ഇങ്ങനെ ചെയ്തവരുമായി ഒരു ബന്ധം മോൾക്ക് വേണോ എന്ന് ആലോചിക്കാൻ പറഞ്ഞ് തമ്പി പോകുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് പോവുകയായിരുന്നു അപ്പു. ഹരി എന്താണ് നടന്നതെന്ന് അറിയാൻ ശിവൻ്റെ കടയിലേക്ക് പോകുന്നു. അപ്പുവിനെ ആശ്വസിപ്പിക്കാൻ ദേവി പോയപ്പോൾ ഡാഡി എന്ത് തെറ്റ് ചെയ്താലും, ഡാഡി തല്ലണമായിരുന്നോ എന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് അഞ്ജുവും വരുന്നത്. അങ്ങനെ സങ്കർഷഭരിതമായ ഒരു പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.

Rate this post