ബാലനെ കാണാനാവാതെ സാന്ത്വനം.!! ആ ഞെട്ടിക്കുന്ന വാർത്ത കേട്ട് പേടിച്ച് ദേവേട്ടത്തി.!! സാന്ത്വനം വീട്ടിൽ വീണ്ടും ദുരിതങ്ങളോ? | Santhwanam Today October 6

Santhwanam Today October 6 : ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ വിഷമകരമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ അമ്മയുടെ മുറിയിൽ കയറി ഓരോ വിഷമങ്ങൾ പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു.

ഞാൻ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്നോർത്ത് പൊട്ടിക്കരയുകയാണ് ശിവൻ. എന്നാൽ ഇതൊക്കെ കണ്ടു കൊണ്ട് വന്ന അഞ്ജലി ശിവനെ സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് ശത്രു കട പൂട്ടാനായി പോകുന്നത്. കൂടെ സത്യശീലനും ഉണ്ടായിരുന്നു. അപ്പോഴാണ് കടയുടെ ഷട്ടർ പൊക്കിയിട്ട് ഇരിക്കുന്നത് കാണുന്നത്. തുറന്നു നോക്കിയപ്പോൾ മൂന്നാലു പേർ ചേർന്ന് ചീട്ടുകളിയും വെള്ളമടിയുമാണ്. ദേഷ്യത്തിൽ ശത്രു അവരുമായി വഴക്കുണ്ടാക്കിയെങ്കിലും ശത്രുവിനെ പേടിപ്പിക്കുകയായിരുന്നു.

ഈ വിവരം ശിവനെയും ഹരിയും വിളിച്ചറിയിക്കണമെന്ന് ശത്രു സത്യശീലനോട് പറയുകയാണ്. വീട്ടിൽ ശിവനും ഹരിയും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശത്രു വിളിച്ച് കടയിൽ ഉണ്ടായ കാര്യങ്ങൾ പറയുന്നത്. ഉടൻ ശിവനും ഹരിയും കടയിലേക്ക് പുറപ്പെട്ടു. കടയിലെത്തി ശിവനും ഹരിയും അവരെ കടയിൽ നിന്ന് അടിച്ച് പുറത്താക്കുകയായിരുന്നു. അപ്പോൾ സാന്ത്വനം വീട്ടിലേക്ക് ദേവി സേതുവിൻ്റെ കൂടെ വരുന്നത്. ശിവനും ഹരിയും കടയിലേക്ക് പോയ കാര്യം അഞ്ജു പറയുന്നത്. ഇത് കേട്ട് സേതു കടയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അവർ ഇപ്പാൾ വിളിച്ചിരുന്നെന്നും ഇങ്ങോട്ട് വരുമെന്ന് അഞ്ജു പറയുന്നത്.

അങ്ങനെ ശിവനും ഹരിയും മടങ്ങി വരുന്നു. കടയിലെന്താണ് ഉണ്ടായതെന്ന് ദേവി ചോദിച്ചപ്പോൾ, കാര്യങ്ങൾ പറയുകയും, അവരെ അവിടെ നിന്ന് ഓടിച്ച കാര്യവും പറഞ്ഞു. എന്നാൽ ഇതുവരെ ബാലേട്ടൻ വന്നില്ലെന്നും, വിളിച്ചിട്ട് ഫോൺ എടുക്കാത്തതിൻ്റെയും വിഷമത്തിലാണ് എല്ലാവരും. ബാലേട്ടൻ എവിടെ പോയെന്ന് ആർക്കും മനസിലാവുന്നില്ല. കാരണം വളരെ കഷ്ടത്തിൽ പണമൊന്നും കയ്യിലില്ലാത്ത അവസ്ഥയിലാണ് ബാലൻ. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്നത്തെ എപ്പിസോഡിൽ ഉള്ളത്.

Rate this post