സാന്ത്വനത്തിൽ സന്തോഷപ്പെരുമഴയാണ്; ഇംഗ്ലീഷ് മാത്രം പറഞ്ഞ് ശിവേട്ടൻ.!! സെന്റിമൻസ് പുറത്തിറക്കി ബാലേട്ടൻ | Santhwanam today episode

Santhwanam today episode: ഇത് എന്തിന്റെ ലക്ഷണമാണെന്ന് കണ്ട് തന്നെ അറിയണം…സാന്ത്വനത്തിൽ ആകെ മൊത്തം സന്തോഷപ്പെരുമഴയാണ്. ഭർത്താക്കൻമാരെല്ലാം ഹാപ്പി മൂഡിലാണ്. സെന്റിമൻസും പഴങ്കഥകളുമായി ബാലേട്ടൻ ദേവിയുടെയടുത്ത് എത്തിയിട്ടുണ്ട്. ഹരിയാണെങ്കിൽ അപ്പുവിനൊപ്പം തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ്. ശിവനാകട്ടെ ഇന്ന് ഇംഗ്ളീഷ് മൂഡിലാണ്. അഞ്ജുവിനോട് ശിവൻ സംസാരിക്കുന്നതെല്ലാം ഇപ്പോൾ ഇംഗ്ലീഷ് മയത്തിലാണ്. രണ്ടെണ്ണം അകത്തേക്ക്

ചെല്ലുമ്പോൾ ശിവേട്ടന് ഇംഗ്ലീഷും റൊമാൻസുമെല്ലാം താനേ പുറത്തേക്ക് വരുമെന്നാണ് അഞ്ജു പറയുന്നത്. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ ആകെമൊത്തം സന്തോഷക്കടൽ ഇരമ്പുകയാണ് ഇപ്പോൾ. പൊതുവെ, സാന്ത്വനത്തിൽ ഇത്രയധികം സന്തോഷം വരുമ്പോൾ തൊട്ടടുത്ത് മറ്റെന്തോ സങ്കടക്കടൽ കൂടി ഇരമ്പിയെത്തും എന്നതുറപ്പാണ്. അതുകൊണ്ട് തന്നെ സംശയങ്ങൾ ബാക്കിയാണ്. കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ സീരിയൽ. തമിഴിൽ സംപ്രേഷണം

ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. വാനമ്പാടി എന്ന ഹിറ്റ്‌ പരമ്പരക്ക് ശേഷം ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയലാണ് സാന്ത്വനം. ചിപ്പി പ്രധാനവേഷത്തിലെത്തുന്ന സാന്ത്വനത്തിൽ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, രോഹിത്, സിന്ധു വർമ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. തമിഴിൽ സുചിതയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ആ

കഥാപാത്രം മലയാളത്തിൽ ചിപ്പി ആണ് കൈകാര്യം ചെയ്യുന്നത്. അനിയന്മാർക്ക് വേണ്ടി ജീവിക്കുന്ന ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഏറെ വ്യക്തമായി വരച്ചുകാട്ടുകയാണ് സാന്ത്വനം. ഒട്ടേറെ ആരാധകരാണ് ഈ സീരിയലിനുള്ളത്. കേരളത്തിലെ യുവാക്കളെ പോലും ടെലിവിഷന് മുൻപിൽ വൈകുന്നേരങ്ങളിൽ പിടിച്ചിരുത്തുന്നു എന്ന പ്രത്യേക വിശേഷണവും സാന്ത്വനത്തിന് സ്വന്തം.

Rate this post