തെറ്റിദ്ധാരണയുടെ വക്കിൽ ബാലേട്ടൻ; ജീവനോളം സ്നേഹിക്കുന്ന ഈ അനുജന്മാരെ മനസിലാക്കാതെ ചേട്ടൻ.!! ഈ സങ്കടം ഹരിയും ശിവനും എങ്ങനെ സഹിക്കും? |Santhwanam today episode

Whatsapp Stebin

Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനം പരമ്പരയിലെ ഓരോ രംഗങ്ങളും പ്രേക്ഷകഹൃദയങ്ങളിലേക്കാണ് കടന്നുചെല്ലാറുള്ളത്. ഇപ്പോഴിതാ ബാലേട്ടനെ അറിയിക്കാതെ അനിയന്മാർ കട വാങ്ങിക്കാനുള്ള പരിപാടികൾ നടത്തിയത് സാന്ത്വനം വീട്ടിൽ പുതിയ പ്രതിസന്ധിക്ക് കളമൊരുക്കുകയാണ്. തന്നെ അറിയിക്കാതെ അനിയന്മാർ കട വാങ്ങിക്കാനുള്ള ശ്രമങ്ങൾ നടത്തി എന്ന് ബാലൻ അറിയുമ്പോൾ ആ മനം ഉരുകുകയാണ്. ഇന്നേവരെ തന്നോട്

ആലോചിക്കാതെ ഒരു കാര്യവും ഹരിയും ശിവനും ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു. പുതിയ കടയുടെ അവകാശം ചോദിച്ച് താൻ ചെല്ലുമോ എന്ന് ഭയന്നിട്ടാണ് അനിയന്മാർ ഇത് തന്നിൽ നിന്നും മറച്ചു വയ്ക്കുന്നത് എന്നാണ് ബാലൻ ഒരുവേള ചിന്തിക്കുന്നത്. ഈ സങ്കടം ബാലൻ ദേവിയോട് പറയുന്നുണ്ട്. ഏട്ടന് വേണ്ടി സർപ്രൈസ് കാത്തുവെച്ച ശിവനും ഹരിയും ബാലേട്ടന്റെ ഈ ഉരുകുന്ന മനസ്സിൻറെ താളം പിടിച്ചെടുക്കാൻ ശ്രമിക്കുമോ? എന്താണെങ്കിലും അടുത്തയാഴ്ച സാന്ത്വനത്തിൽ വരാനിരിക്കുന്ന

രംഗങ്ങളെല്ലാം ഒരുപക്ഷേ കണ്ണീരിൽ കുതിർന്നതോ മറിച്ച് സന്തോഷത്തിന്റെ അശ്രുക്കൾ പൊഴിയുന്നതോ തന്നെ ആയിരിക്കും. നടി ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന സാന്ത്വനം പരമ്പരക്ക് ഒട്ടേറെ ആരാധകരാണുള്ളത്. പരമ്പരയിൽ ബാലേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ രാജീവ് പരമേശ്വരനാണ്. സിനിമയിലും തിളങ്ങിയിട്ടുള്ള രാജീവിന്റെ അഭിനയത്തിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകുന്നത്. ബാലേട്ടൻ എന്ന കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളും തന്നിലേക്ക് ഏറ്റെടുത്തുകൊണ്ടുള്ള

ഒരു മാജിക്കൽ ആക്ടിംഗ് തന്നെയാണ് താരം കാഴ്ചവെക്കുന്നത് എന്നാണ് പലപ്പോഴും ആരാധകർ പാസാക്കിയിട്ടുള്ള കമൻറ്. ഒരു വല്യേട്ടൻറെ റോളിൽ രാജീവ് ഇന്ന് തിളങ്ങുകയാണ്. രാജീവിന്റെ അഭിനയത്തിന് കൂടുതൽ കയ്യടിക്കുന്ന തരത്തിലുള്ള ഒരു പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്

Rate this post