കണ്ണനും അച്ചുവിനുമിടയിൽ പ്രണയത്തിന് മൊട്ടിടുന്നു.!!അപ്പു വീണ്ടും തുടങ്ങി എന്റെ ഡാഡി നല്ലവനായെന്ന്.; ഹരിയുടെ മറുപടി കലക്കി.; |Santhwanam today episode

Santhwanam today episode: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കുടുംബബന്ധത്തിന്റെ സ്നേഹവും ഐക്യവും കാണിക്കുന്ന പരമ്പരയിൽ ഇപ്പോൾ ചില നാടകീയ മുഹൂർത്തകൾ ഒരുങ്ങുകയാണ്. തമ്പിയുടെ നാടകവും കപടസ്നേഹവും ഒരു വശത്ത് അരങ്ങേറുമ്പോൾ, സാന്ത്വനം വീട്ടിൽ അപ്പുവും ഹരിയും കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി കാത്തിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയമുഹൂർത്തങ്ങൾ കഴിഞ്ഞ എപ്പിസോഡുകളിലായി കാണിച്ചിരുന്നു. ശിവനെയും അഞ്ജലിയെയും പോലുള്ള പ്രണയജോഡികൾ ഇതുവരെ മലയാളം പരമ്പരയിൽ കണ്ടിട്ടില്ലാത്ത വിധം മനോഹരമാണെന്നും

ഇവരാണ് കേരളത്തിലെ തന്നെ മികച്ച പ്രണയജോഡി എന്നും പ്രേക്ഷകർ എടുത്തു പറയാറുണ്ട്. സാന്ത്വനത്തിൽ ഇനി കണ്ണന്റെയും അച്ചുവിന്റെയും പ്രണയനിമിഷങ്ങളാകും പ്രേക്ഷകർക്ക് കാണാൻ കഴിയുക. അച്ചുവിന്റെയും കണ്ണന്റെയും പ്രണയം കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുൻപിലേക്ക് ഇനി വരുന്ന എപ്പിസോഡുകൾ ഓരോന്നും വ്യത്യസ്തതയാർന്ന പ്രണയമുഹൂർത്തങ്ങളാൽ മനോഹരമായവയായിരിക്കും. അച്ചുവും കണ്ണനും അഞ്ജുവും ശിവനും അപ്പുവും ഹരിയും ഇവരുടെ

പ്രണയനിമിഷങ്ങൾ പരമ്പരയുടെ മാറ്റുകൂട്ടുമെന്നാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. ചെറിയ പിണക്കങ്ങളിൽ തുടങ്ങിയാണ് കണ്ണനും മുറപ്പെണ്ണായ അച്ചു എന്ന അശ്വതിയും പരിചയപെടുന്നത്. പരസ്പരം അറിയാതെയാണ് ഇവർ വഴക്കിട്ടതും . പിന്നീടാണ് ഇരുവരും തങ്ങളുടെ ബന്ധം മനസിലാക്കുന്നതും നല്ല സുഹൃത്തുക്കളാകുന്നതും. രണ്ടുപേരുടെയും മനസ്സിൽ ഒരു പ്രണയം പൊട്ടിമുളച്ചിട്ടുണ്ടെന്ന് അവരുടെ പരസ്പരമുള്ള സംസാരത്തിൽ നിന്ന് മനസിലാക്കാൻ കഴിയും. ഇത് രണ്ടാളും തുറന്നുപറയാതെ മുൻപോട്ട്

പോകുംതോറും പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിക്കുകയാണ്. ഇപ്പോൾ അച്ചുവും കണ്ണനും കടൽത്തീരത്ത് നടക്കുന്നത് പ്രേക്ഷകർക്ക് കാണാൻ കഴിയും. ഇത് ഇവരുടെ പ്രണയം ഊട്ടിയുറപ്പിക്കാനുള്ള കൂടിക്കാഴ്ചയാകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാളുടെയും പ്രണയകഥ വളരെ രസകരമായ ഒന്നായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. അച്ചുവിന്റെയും കണ്ണന്റെയും പേരിൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഫാൻസ്‌ ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

Rate this post