കൊടുംചതി ചെയ്ത തമ്പിക്കുള്ള പണിയുമായി ഹരി അമരവധിയിലേക്ക്; ബാലേട്ടന്റെ കാൽക്കൽ വീണ് ശിവാജ്ഞലി.!! | Santhwanam Today June 9 Malayalam

Santhwanam Today June 9 Malayalam : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനത്തിൽ ഇപ്പോൾ അപ്രതീക്ഷിതമായ വഴിത്തിരിവാണ് സംഭവിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അഞ്ജു ബാലന്റെ കാലിൽ വീണ് കരയുന്നു. അഞ്ജുവിനെയും ശിവനെയും ചേർത്തുപിടിച്ചുകൊണ്ട് “എന്റെ മക്കൾ നിങ്ങളല്ലേ. നിങ്ങൾക്ക് വേണ്ടിയല്ലേ വല്യേട്ടൻ ജീവിക്കണത് ” എന്ന് പറയുകയാണ് ബാലൻ. ഇതിനുശേഷം മുറിയിലേക്ക് എത്തിയ അഞ്ജു ശിവനോട് “കരയുമ്പോൾ ചേർത്തുപിടിക്കാനും ആശ്വസിപ്പിക്കാനും

സമാധാനം വാക്കുകൾ പറയാനും എന്റെ ആടുതോമ നെഞ്ചുവിരിച്ച് നിൽക്കല്ലേ “എന്ന് സ്നേഹത്തോടെ പറയുന്നു. ഇതുകേട്ട് അഞ്ജലിയുടെ രണ്ട് കവിളുകളും പൊതിഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മ വയ്ക്കുകയാണ് ശിവൻ. ഇതിനുശേഷം ഹോസ്പിറ്റലിലേക്ക് എത്തിയ ഹരിയേയും ശിവനെയും അഞ്ജലിയെയും ആണ് പ്രോമോയിൽ കാണിക്കുന്നത്. “ഇതെന്താ ഡോർ പൂട്ടി കിടക്കുന്നത്?”എന്ന് ആശങ്കപ്പെടുകയാണ് ഹരി. ഇത് കണ്ട് ഹരി ഡോക്ടറുടെ അടുത്തേക്ക് ചെല്ലുകയും “അപ്പുവിന്റെ റൂം അടഞ്ഞ് കിടക്കുന്നു. വേറെ ഏതെങ്കിലും മുറിയിലേക്ക്

ഷിഫ്റ്റ് ചെയ്തോ”ഡോക്ടറോട് ചോദിക്കുകയും ചെയ്യുന്നു. അപ്പോ ഹരി അറിയാതെയാണോ അവർ ഡിസ്ചാർജ് വാങ്ങിച്ചു പോയത്? എന്ന് തിരിച്ചുചോദിക്കുകയാണ് ഡോക്ടർ. മറ്റൊരിടത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ശ്രീദേവിയെയും ബാലനെയും ആണ് ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നത്.” വിൽ പത്രപ്രകാരം ഓരോരുത്തർക്കും വിഹിതം പറഞ്ഞുവെച്ച വസ്തുക്കളാ ആരോടും ഒന്നും ചോദിക്കാതെ ബാലേട്ടൻ സ്വന്തം

തീരുമാനത്തിൽ പണയം വെച്ചത് “എന്ന് ശ്രീദേവി പറയുന്നു. അവരെന്റൊപ്പം നിൽക്കണേടത്തോളംകാലം എനിക്ക് ഒന്നിനും ഒരു പേടിയില്ലഡോ” എന്ന് പറഞ്ഞ് ശ്രീദേവിയെ ആശ്വസിപ്പിക്കുകയാണ് ബാലൻ. പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി കുന്നു കൂടുമ്പോൾ ഇനി എന്ത് സംഭവിക്കും എന്നത് പ്രവചനാതീതമാണ്.ശിവനും അഞ്‌ജലിക്കും അപ്പുവിന്റെ കുഞ്ഞിനെ കാണാൻ കഴിയുമോ? തമ്പി എന്ത് പറയും?എല്ലാവരും ബാലനെതിരെ തിരിയുമോ?കാത്തിരുന്നു കാണാം

Rate this post