ഹരിയെ പേടിച്ച് മാളത്തിലൊളിച്ച് തമ്പിയും മഹേന്ദ്രനും.!! തമ്പിയുടെ നെഞ്ചത്ത് ചവിട്ടി ബാലേട്ടന്റെ പുതിയ ബിസിനസ്.!! | Santhwanam Today Episode Septemeber 23
Santhwanam Today Episode Septemeber 23: മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ വളരെ വേദനിപ്പിക്കുന്ന രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൃഷ്ണ സ്റ്റോർസ് കത്തിച്ചതിന് അപ്പു ഡാഡിയോട് നല്ല രണ്ട് വർത്തമാനം പറയാൻ വന്നതായിരുന്നു. എൻ്റെ ഡാഡി മരിച്ചെന്നും, ഡാഡിക്ക് ഇങ്ങനെ ഒരു മകൾ ഇല്ലെന്നും പറഞ്ഞ് കൊണ്ട് അപ്പു അമരാവതിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് കേട്ട് വേദനിച്ചിരിക്കുകയാണ് തമ്പി.
അപ്പു പോയ ശേഷം ലച്ചു വന്ന് ഒന്ന് സൂക്ഷിക്കാൻ ഏട്ടനോട് പറയുകയായിരുന്നു. പിന്നീട് തമ്പി മഹേന്ദ്രനെ വിളിച്ച് അപ്പു വന്ന കാര്യവും, എല്ലാവരും നമ്മളാണ് കൃഷ്ണ സ്റ്റോർ കത്തിച്ചതെന്ന് പറയുകയാണ്. ഇതിന് തക്ക മറുപടി ഹരി വന്നാൽ തരുമെന്ന് പറയുകയാണ് തമ്പി. പിന്നീട് സിഐ യെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയാണ്. മകൾ പറഞ്ഞ കാര്യങ്ങൾ തമ്പിയെ വളരെയധികം വേദനിപ്പിച്ചിരിക്കുകയാണ്. സാന്ത്വനത്തിൽ അപ്പു പോയിട്ട് വരാത്തതിൻ്റെ ടെൻഷനിലായിരുന്നു എല്ലാവരും. അപ്പോഴാണ് അപ്പു കയറി വരുന്നത്. അമരാവതിയിൽ പോയതും, അവിടെ അപ്പച്ചി ഉള്ളതും, ഡാഡിയുമായി ഇനി ഒരു ബന്ധവുമില്ലെന്ന്
പറഞ്ഞാണ് ഞാൻ ഇറങ്ങിയതെന്ന് പറഞ്ഞ് അപ്പു റൂമിലേക്ക് പോയി. റൂമിലെത്തിയപ്പോൾ അപ്പു ഹരിയെ വിളിച്ചു. എവിടെ എത്തിയെന്നും, മറ്റെവിടെയും പോകാതെ വേഗം നീ വീട്ടിലേക്ക് വന്നാൽ മതി എന്ന് അപ്പു പറഞ്ഞപ്പോൾ ടെൻഷനിലായി ഹരി. അവിടെ വല്ല പ്രശ്നവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒന്നുമില്ലെന്നാണ് അപ്പു പറയുന്നത്.
പിന്നീട് ഹരി നേരെ വന്നിറങ്ങിയത് കടയിലേക്കാണ്. ഓട്ടോയിൽ നിന്ന് ഹരി ഇറങ്ങിയപ്പോൾ കണ്ടത് കൃഷ്ണസ്റ്റോർ നശിച്ചതാണ്. കണ്ട് ഞെട്ടിയ ഹരി കടയിലേക്ക് ഓടുകയായിരുന്നു. ശത്രു തമ്പി സർ എല്ലാം കത്തിച്ച് ചാമ്പലാക്കി കളഞ്ഞെന്ന് പറഞ്ഞപ്പോൾ, രോക്ഷാകുലനായ ഹരി അവിടെ നിന്നും കമ്പിപ്പാരയെടുത്ത് വണ്ടിയെടുത്ത് തമ്പിയുടെ സ്ഥാപനത്തിലേക്ക് പോവുകയാണ്. വണ്ടിയിൽ നിന്ന് ഇറങ്ങിയ ഹരി കമ്പിപ്പാര കൊണ്ട് എല്ലാം തച്ചുടയ്ക്കുകയായിരുന്നു. അവിടെ ഉള്ളവരെല്ലാം ഞെട്ടിവിറച്ചു നിൽക്കുന്നതോടെയാണ് ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുന്നത്.