കൃഷ്ണസ്റ്റോർസ് നു വിജയം.!! പത്രത്തിൽ ആ വലിയ വാർത്ത കണ്ടു ഞെട്ടി ഭദ്രൻ ചിറ്റപ്പൻ.!! എല്ലാം തിരിച്ചു പിടിക്കാൻ ഒരുങ്ങി ബാലേട്ടൻ.! | Santhwanam Today Episode October 19
Santhwanam Today Episode October 19 : സാന്ത്വനം ആസ്വാദകർക്ക് ആശ്വാസം നൽകുന്ന എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. വളരെ ബുദ്ധി ഓരോ ദിവസത്തെ വീട്ടു ചിലവിന് പോലും ബുദ്ധിമുട്ടുകയാണ് സാന്ത്വനം വീട്ടുകാർ. എന്നാൽ ഇന്നലെ ശിവന് ഊട്ടുപുര തുറക്കാനുള്ള ലൈസൻസ് കിട്ടിയിരുന്നു. പക്ഷേ, ശിവൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ബാലേട്ടൻ്റെ ഉപദേശത്തിൽ നാളെ കട തുറക്കാൻ ഏറ്റിരിക്കുകയായിരുന്നു.
അങ്ങനെ അഞ്ജലി സന്തോഷത്താൽ ശിവനോട് നാളെ കട തുറക്കാമെന്ന് പറയുമ്പോൾ, നിന്നെ ഞാൻ കടയിലെ ആട്ടുകല്ലിലെ മാവരപ്പിക്കുമെന്ന് പറയുകയാണ് ശിവൻ. അങ്ങനെ സന്തോഷത്തോടെ നാളെ കട തുറക്കാമെന്ന് അഞ്ജു പറയുമ്പോൾ, കഴിഞ്ഞ തവണ കട തുറന്നതു പോലെ അല്ലല്ലോയെന്നും, ബാലേട്ടൻ ഇഷ്ടത്തോടെ വരുന്നതല്ലേയെന്നും പറയുകയാണ് ശിവൻ. അപ്പോഴാണ് ഹരിയും അപ്പുവും കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്നത്. അപ്പോൾ ശിവൻ്റെ ഊട്ടുപുര നാളെ തുറക്കുന്ന കാര്യം പറഞ്ഞപ്പോൾ അപ്പുവിനും,
ഹരിയ്ക്കും വലിയ സന്തോഷമായി. അങ്ങനെ എല്ലാവരും അന്ന് സന്തോഷത്തിലായിരുന്നു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പൂജാമുറിയിൽ ചെന്ന് ദേവി പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് ബാലേട്ടനും വരുന്നത്. നമുക്ക് ഉയർത്തെഴുന്നേൽക്കാൻ തന്ന ഈ മാർഗ്ഗം അങ്ങ് ഉയർച്ചയിലെത്തിക്കണമേ എന്നാണ് ദേവി പ്രാർത്ഥിക്കുന്നത്. അപ്പോഴാണ് രാവിലെ തന്നെ അപ്പുപത്രമെടുത്ത് നോക്കുന്നത്. പത്രത്തിൽ ഫസ്റ്റ് പേജിൽ തന്നെ കൃഷ്ണസ്റ്റോർസ് കത്തിയതും, അവിടെ നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ച് കൊടുത്തിരിക്കുന്നു. ഇത് കണ്ട് അപ്പു എല്ലാവരേയും വിളിച്ച് അറിയിക്കുന്നു. ഇത് കണ്ട് എല്ലാവർക്കും സന്തോഷമായി.
സഖാവ് നമ്മളോട് പറഞ്ഞ കാര്യം ചെയ്തിരിക്കുന്നുവെന്നാണ് ബാലൻ പറഞ്ഞത്. അപ്പോഴാണ് ചിറ്റപ്പൻ രാവിലെ തന്നെ പത്രത്തിൽ ഈ വാർത്ത കണ്ട് ദേഷ്യം പിടിച്ച് പത്രം വലിച്ച് കീറി ചാടുകയായിരുന്നു. ബാലൻ കളി തുടങ്ങിയെന്നും, ഞങ്ങളും കളി ആരംഭിക്കാൻ പോവുകയാണെന്നുമാണ്ഭദ്രൻ ചിറ്റപ്പൻ പറയുന്നത്. എന്നാൽ സാന്ത്വനം വീട്ടുകാർക്ക് ഇന്ന് വലിയൊരു സന്തോഷ ദിനം തന്നെയാണ്. ശിവൻ ഒരുങ്ങി വന്ന് ഏടത്തിയോട് താക്കോൽ ചോദിക്കുകയാണ്.ഉടൻ തന്നെ ദേവി പൂജാമുറിയിൽ ചെന്ന് താക്കോലെടുത്ത് കൊടുക്കുന്നു. എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് നിൽക്കുന്നത്. ശിവനും അഞ്ജുവും കടയൊക്കെ വൃത്തിയാക്കി വയ്ക്കാൻ പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.