ബാലന്റെ ആ വലിയ ചതി അറിഞ്ഞ ഞെട്ടലിൽ ശിവനും ദേവിയും.!! ബാലന് മുന്നിൽ ഉറഞ്ഞു തുള്ളി ദേവി.!! രഹസ്യം അറിയിച്ച് കുറുപ്പമ്മാവൻ.!! | Santhwanam Today Episode November 9

Santhwanam Today Episode November 9 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സാന്ത്വനം കുടുംബത്തിൻ്റെ കഷ്ടപ്പാടുകളൊക്കെ കുറേശ്ശെയായി കുറഞ്ഞു വരികയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ കടയിലെ പറ്റ് പുസ്തകം തിരയുകയായിരുന്നു. ആരെങ്കിലും കുറച്ച് പണം തരാൻ ഉണ്ടെങ്കിൽ വീട്ടു ചിലവെങ്കിലും നടത്താമല്ലോ എന്ന് ദേവിയോട് പറയുകയാണ്.അത് പിന്നെ നോക്കാമെന്നും, ഇപ്പോൾ പ്രധാനമായും

വേണ്ടത് വേണു ഏട്ടൻ്റെ ക്യാഷും, കടയുടെ ആവശ്യത്തിനുള്ള പണവുമാണ്. ഇപ്പോൾ കിടന്നുറങ്ങെന്ന് പറയുകയാണ് ദേവി. ബാലന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ സ്ഥലത്തിൻ്റെ കാര്യമോർത്ത് പലതും ആലോചിച്ച് കൊണ്ട് കിടക്കുകയായിരുന്നു ബാലൻ. പിറ്റേ ദിവസം രാവിലെ ഉമ്മറത്ത് നിൽക്കുന്ന ബാലനോട് ശിവൻ കാശിൻ്റെ കാര്യം വല്ലതുമായോ എന്ന് ചോദിക്കുകയാണ്. ഞാൻ ആരോടെങ്കിലും കടു ചോദിക്കണോ. അതൊന്നും വേണ്ടെന്നും, ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ടെന്നും പറയുകയാണ് ബാലൻ. ശിവൻ ഉടൻ തന്നെ ഒരുങ്ങി ഊട്ടുപുരയിലേക്ക് പുറപ്പെട്ടു.

പത്തനംതിട്ടയിലെ സ്ഥലംനോക്കാൻ ശങ്കരമ്മാമൻ ആളുകളെയും കൂട്ടി പോയി. സ്ഥലം അളന്നു നോക്കുമ്പോൾ, അപ്പോഴാണ് അത് വഴി കുറുപ്പമ്മാവൻ വരുന്നത്. ബാലൻ്റെ സ്ഥലമല്ലേ അളക്കുന്നത്, ബാലൻ സ്ഥലം വിറ്റോ. ഉടൻ തന്നെ കുറുപ്പമ്മാവൻ അളക്കാൻ വന്നവരോടും, ശങ്കരമ്മാമനോടുമായി ചോദിച്ചു. ഇത് നമ്മൾ വാങ്ങിയെന്ന് പറയുകയായിരുന്നു സ്ഥലം വാങ്ങിയവർ. കുറുപ്പമ്മാമന് ശങ്കരനെ കണ്ടിട്ട് മനസിലായില്ല. ഉടൻ തന്നെ കുറുപ്പമ്മാമൻ ബാലനെ വിളിച്ചു. ബാലൻ്റെ ഫോൺ കിട്ടാത്തതിനാൽ ശിവനെ വിളിക്കുകയായിരുന്നു. നിങ്ങളുടെ ഇവിടെയുള്ള സ്ഥലം അളക്കുന്നുണ്ടെന്നും, അത് പറയാനാണ്

ഞാൻ വിളിച്ചതെന്ന് പറഞ്ഞു. നമ്മുടെ മാത്തൂർ തറവാട് ആരാണ് ഇത്ര ധൈര്യത്തിൽ അളക്കാൻ വന്നതെന്ന് ശിവൻ ചോദിച്ചപ്പോൾ, അതല്ലെന്നും, ബാലൻ്റെ 25 സെൻ്റ് സ്ഥലം ഇന്ന് അളക്കാൻ ആളു വരികയും, അത് നിങ്ങൾ വിറ്റോയെന്ന് ചോദിക്കുകയാണ് കുറുപ്പമ്മാമൻ. ഞാൻ ബാലേട്ടനെ വിളിച്ച് ചോദിക്കട്ടെയെന്നു പറഞ്ഞ് ശിവൻ ഫോൺ വച്ചു. രാവിലെ ബാലേട്ടൻ പണം കണ്ടെത്താൻ ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞത് ഇതിനായിരുന്നോ എന്ന് ആലോചിക്കുകയാണ് ശിവൻ. ശങ്കരമ്മാമൻ സ്ഥലം വിറ്റവരുടെ കൂടെ കാശുമായി ബാലനെ കാണാൻ. പണമൊക്കെ ബാലന് അവർ കൈമാറി അവർ പോവുകയായിരുന്നു. പണം കൈയിലെത്തിയപ്പോൾ ബാലൻ പൊട്ടിക്കരയുകയായിരുന്നു. അമ്മയുടെ ആത്മാവ് എന്നോട് പൊറുക്കുമോ എന്ന് ശങ്കരമ്മാമനോട് പറയുകയാണ്. ഇത്ര വിഷമിക്കല്ലേ ബാല. നിൻ്റെ കുടുംബത്തിന് വേണ്ടിയല്ലേ എന്ന് പറഞ്ഞ് ബാലനെ സമാധാനിപ്പിക്കുകയായിരുന്നു. രാത്രി സാന്ത്വനത്തിൽ ശിവനും ഹരിയും

ദേവിയൊക്കെ ഇരുന്ന് പലതും സംസാരിക്കുന്നതിനിടയിൽ ശിവൻകുറുപ്പമ്മാമൻ വിളിച്ചതും, പത്തനംതിട്ടയിലെ സ്ഥലം അളക്കാൻ ആൾ വന്ന കാര്യവും പറയുന്നു.ഇത് കേട്ട ദേവി ആകെ ഞെട്ടുകയാണു്. ഏട്ടൻ ആസ്ഥലം വിറ്റെന്നാണ് തോന്നുന്നതെന്നും, രാവിലെ ഞാൻ ചോദിച്ചപ്പോൾ പണം കണ്ടെത്താനുള്ള മാർഗ്ഗമൊക്കെ ഒത്തുവന്നിട്ടുണ്ടെന്നും പറയുകയായിരുന്നു. ഇത് കേട്ട് ദേവിക്ക് ആകെ വിഷമമായി. അമ്മയുടെ ആത്മാവിന് ബാലേട്ടൻ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറയുകയാണ് ദേവി. ആ സ്ഥലം വിറ്റത് ഉൾക്കൊള്ളാനാവാതെ ദേവി അകത്തേക്ക് കയറിപ്പോയി. ഏടത്തിക്ക് വലിയ വിഷമമായിട്ടുണ്ടെന്നും, ബാലേട്ടൻ വന്നാൽ ഏടത്തി വല്ലതും പറയുമോ തുടങ്ങി പലതും പറയുകയായിരുന്നു ഹരിയും ശിവനും. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post