സാന്ത്വനം കഥാ ഗതി മാറുന്നു.!! ഭദ്രൻ ചിറ്റപ്പനെ കുടുക്കിക്കൊണ്ടൊരു ഫോൺ കാൾ; ഇനി ബാലേട്ടന്റെ പുതിയ കളികൾ.!! | Santhwanam Today Episode November 4
Santhwanam Today Episode November 4 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പിണങ്ങിപ്പോയ ഭദ്രൻ ചിറ്റപ്പൻ വീണ്ടും സാന്ത്വനത്തിലേക്ക് അടുത്ത അടവുമായി സ്നേഹം ഭാവിച്ചു വന്നിരിക്കുകയാണ്. ബാലൻ്റെ കൂടെ അകത്തു കയറി ഇരുന്നു. പിന്നീട് വീണ്ടും
ബാലനോട് പലതും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് ശിവനും ഹരിയും ഹാളിലേക്ക് വരുന്നത്. ശിവൻ ദേഷ്യത്തിൽ പലതും പറയാനൊരുങ്ങുമ്പോൾ ബാലൻ ശിവനോട് അവിടെ വന്നിരിക്കാൻ പറഞ്ഞു. അപ്പോൾ ഹരി നിങ്ങൾ എന്തിനാണ് വീണ്ടും വന്നതെന്ന് ചോദിച്ചു. ഹരിക്കും ശിവനുമൊക്കെ ദേഷ്യമുണ്ടെന്ന് എനിക്കറിയാമെന്നും, ഞാൻ നിങ്ങളോട് വഴക്കിടാൻ വന്നതൊന്നുമല്ലെന്ന് പറയുകയാണ് ചിറ്റപ്പൻ. പിന്നീട് കാണുന്നത് അടുക്കളയിൽ ചായയിടാൻ പോയ ദേവിയോട് ദേഷ്യത്തിൽ നല്ല
ചായ ഇടേണ്ടെന്ന് പറയുകയാണ് അഞ്ജു. അല്ലെങ്കിൽ തന്നെ പാൽ കുറവാണെന്നും, അതിനാൽ നല്ല ചായ ഇടാൻ പറ്റില്ലെന്നും പറയുകയാണ് ദേവി. പിന്നീട് ചിറ്റപ്പന് ദേവി ചായ നൽകി. ശേഷം വന്ന കാര്യം ചിറ്റപ്പൻ പറയാൻ തുടങ്ങി. എന്നിട്ട് 5 ലക്ഷം രൂപയെടുത്ത് ടീ പോയിൽ വയ്ക്കുകയാണ്. നീ ഇത് കണ്ട് ഭയപ്പെടേണ്ട,നിൻ്റെ കൈയിൽ പണമൊന്നുമില്ലെന്ന് എനിക്കറിയാമെന്നും, അതിനാൽ നീ ഈ പണമെടുത്ത് പെട്ടെന്ന് തന്നെ ആ വേണുവിൻ്റെ കടം വീടാൻ നോക്കെന്നും പറയുന്നു. പിന്നീട് ഒരു പേപ്പറെടുത്ത് ബാലനോട്
നീ ഇതിൽ ഒരു ഒപ്പിട്ട് തരാനും പറയുന്നു. ഇതൊക്കെ കേട്ട് എല്ലാവരും ഞെട്ടി നിൽക്കുമ്പോഴാണ് ബാലന് ഒരു ഫോൺകോൾ വരുന്നത്. ബാലനോട് കൃഷ്ണ സ്റ്റോർറിന് ഒരു കുഴപ്പവുമില്ലെന്നും, അതു കൊണ്ട് കട പൊളിക്കാതെ പെട്ടെന്ന് തന്നെ പുതുക്കി പണിയാനുള്ള കോടതി വിധി വന്ന കാര്യമായിരുന്നു ഫോണിൽ പറഞ്ഞത്.ഉടൻ തന്നെ ബാലൻ ചിറ്റപ്പന് ഫോൺ നൽകുകയാണ്. ചിറ്റപ്പനുള്ള കോളാണെന്ന് പറയുന്നു. ഫോണിൽ നിന്നും പറയുന്നത് കേട്ട് ചിറ്റപ്പൻഞ്ഞെട്ടുകയാണ്. ഫോൺ കട്ട് ചെയ്തപ്പോൾ, ബാലൻ ചിരിച്ചു കൊണ്ട് ചിറ്റപ്പ
കാര്യങ്ങളൊക്കെ കേട്ടില്ലേയെന്നും, ഞങ്ങൾ നേർക്കുനേരെ നിന്നാണ് പൊരുതുന്നത്. ചിറ്റപ്പന് മാത്രമല്ല നമുക്കും ഈ നാട്ടിൽ പിടിപാടുണ്ടെന്ന് പറയുകയാണ്. പിന്നീട് പണമൊക്കെ തിരികെ എടുത്ത് ചിറ്റപ്പൻ പോവുകയാണ്. ബാല നീ ജയിച്ചെന്നു കരുതേണ്ടെന്നു പറഞ്ഞ് ദേഷ്യത്തിൽ പോവുകയാണ് ചിറ്റപ്പൻ. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലാവുന്നില്ല. ആരാണ് ബാലേട്ടാ വിളിച്ചതെന്ന് ചോദിച്ചപ്പോൾ, നമ്മുടെ കട തുറക്കാനുള്ള അനുമതി കിട്ടിയെന്നും,ആരോടും പറയാതെ ഞാൻ വച്ചതാണെന്ന് പറയുകയായിരുന്നു ബാലൻ.ഇത് കേട്ട് എല്ലാവർക്കും സന്തോഷമായി. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.