സാന്ത്വനത്തിൽ കുഞ്ഞഥിതി എത്തുന്ന സന്തോഷത്തിൽ അപ്പുവിന്റെ തനിസ്വഭാവം.!! ഞെട്ടി ഹരി.!! | Santhwanam Today Episode November 20
Santhwanam Today Episode November 20 : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് സാന്ത്വനത്തിൽ നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജുവും ശിവനും ആശുപത്രിയിൽ ടെസ്റ്റിന് പോയതായിരുന്നു. ബ്ലഡ് എടുത്ത ശേഷം രണ്ടു പേരും പുറത്ത് കാത്ത് നിന്നു. അപ്പോൾ അഞ്ജു ശിവനോട് പറഞ്ഞു അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ടെന്നും,
പിന്നെ ഡോക്ടർ പറയുമ്പോൾ വിഷമമാവുമെന്നും. എന്നാൽ ശിവൻ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുകയാണ്. ദൈവമേ, അഞ്ജു ഗർഭിണിയാകണേ എന്നാണ്. അപ്പോഴാണ് നഴ്സ് വന്ന് ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞത്. രണ്ടു പേരും സ്നേഹ ഡോക്ടറുടെ റൂമിലേക്ക് വിഷമത്തിലാണ് പോക്കുന്നത്. രണ്ടു പേരോടും അവിടെ ഇരിക്കാൻ പറയുകയാണ്. നിങ്ങൾക്കെന്താണ് സന്തോഷമില്ലാത്തതെന്ന് ഡോക്ടർ ചോദിക്കുകയാണ്. വളരെ സന്തോഷകരമായ
ഒരു വാർത്തയാണ് ഞാൻ പറയാൻ പോകുന്നത്. അഞ്ജു ഗർഭിണിയാണെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ അഞ്ജുവും ശിവനും വളരെ സന്തോഷത്തിലാവുകയാണ്. ഡോക്ടർ മരുന്നു കൂടി എഴുതി കൊടുത്തപ്പോൾ അഞ്ജുവും ശിവനും സാന്ത്വനത്തിലേക്ക് വരികയാണ്. ഉമ്മറത്തിരുന്ന അപ്പുവും ദേവിയും ഇവരെ കണ്ട് എഴുന്നേറ്റ് വന്ന് നിങ്ങൾ എന്താണ് ഇത്രവേഗം വന്നതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് അഞ്ജു പറയുന്നത്, ഞങ്ങൾ ആശുപത്രിയിൽ പോയിരുന്നുവെന്ന്. ഉടൻ തന്നെ ദേവിയെ കെട്ടിപ്പിടിച്ചു കരയുകയാണ് അഞ്ജു. എന്തു പറ്റി അഞ്ജു എന്ന് ചോദിച്ചപ്പോൾ, അഞ്ജുവിന് വിശേഷമാണെന്ന് പറയുകയാണ് ശിവൻ. ദേവിക്ക് വലിയ സന്തോഷമായി. അപ്പു അഭിനന്ദനങ്ങൾ അറിയിക്കുകയല്ലാതെ വലിയ സന്തോഷമൊന്നും മുഖത്ത് ഉണ്ടായില്ല.
പെട്ടെന്ന് തന്നെ ദേവി അഞ്ജുവിന് പലഹാരങ്ങൾ ഉണ്ടാക്കാൻ പോവുകയായിരുന്നു. ഉടൻ തന്നെ ദേവി ബാലനെ വിളിച്ച് ഈ വിവരം അറിയിക്കുകയാണ്. അഞ്ജു സാവിത്രിയെ വിളിച്ചും വിവരം പറഞ്ഞു. പിന്നീട് ശിവനും അഞ്ജുവും ഊട്ടുപുരയിൽ പോയി ഈ വിവരം അറിയിച്ച ശേഷം മടങ്ങി വരുമ്പോഴേക്കും അവിടെ ശങ്കരമ്മാമനും സാവിത്രിയും കുറേ സ്വീറ്റ്സുമായി വന്നിട്ടുണ്ടായിരുന്നു. അവർക്കെല്ലാവർക്കും വലിയ സന്തോഷമായി. അവർ പോയതിനു ശേഷം ശിവനും അഞ്ജുവും റൂമിലേക്ക് പോയി. അവർ സന്തോഷത്തോടെ പലതും പറഞ്ഞു കൊണ്ടിരുന്നു.പിറ്റേ ദിവസം രാവിലെ തന്നെ ബാലനും ദേവിയും അമ്പലത്തിൽ പോയി. വരുമ്പോൾ കെയ്ക്കുമായാണ് വന്നത്. എല്ലാവരും ചേർന്ന് കെയ്ക്ക് കട്ട് ചെയ്ത് ആ സന്തോഷം പങ്കിടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.