അപ്പുവിന്റെ ക്രൂരത ആ പിഞ്ചു കുഞ്ഞിനോട് പൊട്ടിത്തെറിച്ച് ഹരി.!! | Santhwanam Today Episode November 13

Santhwanam Today Episode November 13 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ എപ്പിസോഡിലും സാന്ത്വനം വീട്ടിലെ എല്ലാവർക്കും സങ്കടങ്ങൾ നിറഞ്ഞ രംഗങ്ങളായിരുന്നു. എന്നാൽ 5 വർഷത്തിന് ശേഷം സാന്ത്വനം കുടുംബത്തിലെ എല്ലാവരും നല്ല ഉയർച്ചയിലെത്തി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന എപ്പിസോഡുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി വലുതായതും, അവളുടെ കുറുമ്പുകളൊക്കെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഹരിയുടെ ഓഫീസിൽ ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടി വന്നിരുന്ന ജ്വല്ലറി ഉടമയോട് കുരുട്ടു ബുദ്ധിയിലുള്ള തന്ത്രങ്ങൾ പയറ്റാൻ പറഞ്ഞു കൊടുക്കുകയായിരുന്നു അപ്പു. അത് കേട്ട ഹരി ജ്വല്ലറി ഉടമയോട് പറഞ്ഞപ്പോൾ, അയാൾ ഇവരുടെ

പരസ്യത്തിൽ നിന്ന് ഒഴിവായതുപോലെ പിന്നെ പറയാം എന്നു പറഞ്ഞു പോയതോടെ ഹരിയ്ക്ക് അപ്പുവിനോട് ദേഷ്യം വന്നു. രണ്ടു പേരും വഴക്കിട്ട് അപ്പു വീട്ടിലേക്ക് മടങ്ങിപ്പോയി. ദേവൂട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ദേവിയാണ്. അപ്പു തൊട്ടതിനും പിടിച്ചതിനും ദേവൂട്ടിയെ വഴക്കു പറയുമ്പോൾ ദേവൂട്ടി ദേവിയമ്മയുടെ കൂടെയാണ് എല്ലാ പരാതികളും പറഞ്ഞു കൊണ്ടിരുന്നത്. അമ്മ എന്നെ തല്ലുമെന്നാണ് ദേവൂട്ടി പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനിടയിൽ അഞ്ജുവിൻ്റെയും ശിവൻ്റെയും ഊട്ടുപുരയിലെ ബിസിനസും

വളരെ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. കാറ്ററിംങ്ങ് സർവ്വീസിന് ഒരു കല്യാണ പാർട്ടിയുടെ കാറ്ററിംങ്ങ് കിട്ടിയതിൻ്റെ വളരെ സന്തോഷത്തിലായിരുന്നു അവർ.പിന്നീട് കൃഷ്ണസ്റ്റോർസിൽ വന്ന് സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്തു, അതിനിടയിൽ കടയിൽ വന്ന പ്രായമായ സ്ത്രീ അഞ്ജുവിനും ശിവനും കുഞ്ഞില്ലാത്തതിനെ കുറിച്ച് പറഞ്ഞപ്പോൾ അത് അഞ്ജുവിന് വിഷമം ഉണ്ടാക്കി. ഇതു കേട്ട ബാലൻ വീട്ടിലെത്തി ദേവിയോട് ഈ കാര്യം പറയുന്നു. ഇത് കേട്ട ദേവി അഞ്ജുവിനോട് നിങ്ങൾക്കും

ഒരു കുഞ്ഞു വേണമെന്നും,ബിസിനസ് കാര്യം മാത്രം ആലോചിച്ച് നടക്കരുതെന്നും പറയുന്നു. അങ്ങനെ ശിവനോട് അഞ്ജു ദേവി പറഞ്ഞ കാര്യം പറയുന്നു. അങ്ങനെ അവർ ഡോക്ടറെ കാണിക്കാൻ തീരുമാനിക്കുന്നു. ദേവൂട്ടിയുടെ സ്കൂളിൽ പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനം ദേവൂട്ടിക്ക് ലഭിച്ചു.ആ സന്തോഷത്തിൽ സർട്ടിഫിക്കറ്റും ട്രോഫിയുമായി വീട്ടിലെത്തിയ ദേവൂട്ടി ദേവിയോടും അപ്പുവിനോടും ഈ കാര്യം പറയുന്നു. എല്ലാവരും ദേവൂട്ടിയെ അഭിനന്ദനങ്ങൾ പറഞ്ഞ് ഉമ്മ നൽകുന്നു. മമ്മിയുടെ കൂടെ കിടക്കാതെ ദേവിയുടെ കൂടെയാണ് ദേവൂട്ടി ഉറങ്ങുന്നത്. മോളെ ഊട്ടുന്നതും, ഉറക്കുന്നതുമൊക്കെ ദേവിയാണ്. അങ്ങനെ ഈ അമ്മയുടെയും മകളുടെയും രസകരമായ എപ്പിസോഡുകളാണ് ഇനി കാണാൻ പോകുന്നത്.

Rate this post