അഞ്ജുവിന്റെ മുന്നിൽ കിടിലൻ ട്വിസ്റ്റ്; അമ്മായിയുടെ കുത്തുവാക്കുകൾ ബാലേട്ടനെതിരെ.!! വീട് വിട്ടിറങ്ങി ബാലേട്ടൻ.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ആക്‌സിഡന്റ് കേസിൽ അകപ്പെട്ട് പോലീസ് കസ്റ്റഡിയിലായ ശിവനെയും അഞ്ജലിയെയും പുറത്തിറക്കാൻ ഉള്ള ശ്രമത്തിലാണ് ബാലൻ. അത്യപൂർവമായ സഹോദരസ്നേഹത്തിന്റെ കഥ പറയുന്ന പ്രേക്ഷക പ്രിയങ്കര പരമ്പരയാണ് സാന്ത്വനം.2020 സെപ്തംബർ 21 ന് ആരംഭിച്ച പരമ്പര ഇപ്പൊഴും വിജയകരമായി പര്യടനം തുടരുകയാണ്.ആദിത്യൻ ആണ് സീരിയലിന്റെ സംവിധായകൻ.ചിപ്പിയാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബബന്ധങ്ങളുടെ ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്.സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.കുടുംബനാഥനും കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രവുമായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജീവ്‌ പരമേശ്വർ ആണ്.ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം ബാലന്റെ ഭാര്യയായ ദേവിയുടേതാണ്. കൂടാതെ ബാലന്റെ അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും ഒക്കെയാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.അച്ഛൻ മ രി ച്ച വീട്ടിൽ

അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും വളർത്തി വലുതാക്കിയത് ബാലൻ ആണ്.ഹരി,ശിവൻ, കണ്ണൻ എന്നിവരാണ് ബാലന്റെ അനുജന്മാർ. ഹരിയുടെ ഭാര്യയാണ് അപർണ്ണ ശിവന്റെ ഭാര്യയാണ് അഞ്ജലി.രക്ഷ എന്ന അഭിനയത്രി ആണ് അപർണയുടെ വേഷം ചെയ്യുന്നത് കൂടാതെ. ശിവനായി സജിനും അഞ്ജലിയായി ഗോപികയും.കണ്ണനായി അച്ചു സുഗതും അഭിനയിക്കുന്നു.ഇവരിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ശിവൻ, അഞ്ജലി കോമ്പോയ്ക്കാണ്.നിരവധി ഫാൻപേജുകളും ഇവർക്ക് മാത്രമായിട്ടുണ്ട്.

ബാലന്റെ മറ്റൊരു അനിയനായ ഹരി വിവാഹം കഴിച്ചിരിക്കുന്നത് കോടീശ്വരനായ തമ്പി എന്നയാളുടെ മകളെയാണ്. സാമ്പത്തികമായി തങ്ങളെക്കാളും പിന്നിൽ നിൽക്കുന്ന ഹരിയുടെ കുടുംബത്തോട് തീർത്താൽ തീരാത്ത വൈരാഗ്യമാണ് തമ്പിക്കുള്ളത്.തമ്പി സൃഷ്ടിക്കുന്ന നിരവധി പ്രശ്നങ്ങളോട് പോരാടിയാണ് സാന്ത്വനം വീട് തങ്ങളുടെ ഐക്യം സംരക്ഷിച്ചു മുന്നോട്ടു പോകുന്നത്. അത് പോലെ തന്നെ പുതിയ ഈ പ്രശ്നവും പരിഹരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post