ട്വിസ്റ്റ്..ഹരിയുടെ ആ വലിയ രഹസ്യം കണ്ടെത്തി തമ്പി; ബാലേട്ടൻ ആ ഇടിവെട്ട് രഹസ്യം ശിവനോട് പറയുന്നു.!! | Santhwanam Today Episode June 28 Malayalam

Whatsapp Stebin

Santhwanam Today Episode June 28 Malayalam: ഹരിയുടെയും അപ്പുവിൻ്റെയും മകളുടെ വരവോടെ സാന്ത്വനം വീട് സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ്. കുഞ്ഞിൻ്റെ ഓരോ കാര്യങ്ങളും ഒരുപക്ഷെ അപ്പുവിനെക്കാളും കൂടുതൽ ശ്രദ്ധിക്കുന്നതും, കുഞ്ഞിനെ താലോലിക്കുന്നതും ശ്രീദേവി തന്നെ ആണ്. കുഞ്ഞിന്റെ കാര്യങ്ങൾ ഓരോന്നായി ബാലന് മുൻപിൽ എണ്ണിപ്പറയുകയാണ് ദേവി, ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമാണ് ദേവിക്ക് എല്ലാവരോടും പറയാനുള്ളത്. അമ്മയാകാനുള്ള തന്റെ ആഗ്രഹം തന്നെ ആണ്

ദേവിയുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്നത്. അമരാവതിയിൽ നിന്നും ഇറങ്ങിപ്പോന്നത് കൊണ്ട് കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് അച്ഛൻ വരുമോ, ഇല്ലയോ എന്ന ടെൻഷനിൽ ആണ് അപ്പു. അമ്മ വരും എന്ന് അറിയാം എങ്കിലും അപ്പച്ചിയുടെ വാക്ക് കേട്ട് ഡാഡി വരാതിരിക്കുമോ എന്ന അപ്പുവിന്റെ ആശങ്ക ദേവിയോട് തുറന്നു പറയുമ്പോൾ, അതിനെക്കുറിച്ചൊന്നും ഓർത്ത്

ഇപ്പോൾ വിഷമിക്കേണ്ട ഡാഡി തീർച്ചയായും വരും എന്ന ദേവിയുടെ വാക്കിനു മുന്നിൽ സന്തോഷത്തോടെ ഉറങ്ങാൻ കിടക്കുകയാണ് അപ്പു. ഹരി വഴിയോരത്തിരുന്ന് വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നത് കണ്ടു തമ്പിയെ വിവരമറിയിക്കുന്ന തമ്പി സാറിൻ്റെ വിശ്വസ്തൻ ഹരിയുടെ ചിത്രം ഫോണിൽ പകർത്തിയിരുന്നു. ഇതിനുപിന്നിലെ സത്യമെന്താണെന്ന് വരും എപ്പിസോഡുകളിൽ അറിയാം. സൂസനുമൊത്ത് ബിസിനസ് പാർട്ണർഷിപ്പിന് ഒരുങ്ങുകയാണ് ശിവനും അഞ്ജലിയും.

കിടപ്പാടം പണയം വെച്ചാണ് നമ്മൾ ഇതിന് ഇറങ്ങിത്തിരിച്ചത് എന്ന് വീണ്ടും ശിവനെ ഓർമിപ്പിക്കുകയാണ് ബാലൻ. സൂസനെ വിശ്വസിക്കാം എന്നും പ്രശ്നമൊന്നും ഉണ്ടാവില്ല എന്നും ശിവൻ ബാലനെ സമാധാനിപ്പിക്കുന്നു. എന്നാലും ബാലന്റെ മനസ്സിലെ ആകുലത ആ മുഖത്ത് വ്യക്തമായി കാണാം. സാന്ത്വനം വീട്ടിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുവാൻ പോകുകയാണ് എന്ന സൂചനയാണ് ഇപ്പോൾ ഇറങ്ങിയ പ്രൊമോയിലൂടെ ലഭിക്കുന്നത്. വരും എപ്പിസോഡുകളിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post