ബിഗ് ബോസ്സിൽ വൻ ട്വിസ്റ്റ്; എല്ലാവരെയും ഞെട്ടിച്ച തീരുമാനം.!! അഖിലിനെ കെട്ടിപ്പിടിച്ചു പണപെട്ടിയുമായി നാദിറ പുറത്തേക്ക്.!! | Bigg Boss Season Five Akhil Nadhira Entertainment News

Bigg Boss Season Five Akhil Nadhira Entertainment News: മലയാളി പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടിയ ടെലിവിഷൻ പരിപാടിയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. വിവിധ ടാസ്കുകളിലൂടെ മുന്നേറുന്ന പരിപാടിയിൽ ഏറ്റവും പുതുതായ് എത്തിയ ടാസ്ക്കാണ് കണ്ടസ്റ്റന്റ്കളുടെ ഇടയിലും ആരാധകരിലും ആകാംക്ഷ ജനിപ്പിച്ചിട്ടുള്ളത്. ‘പണപ്പെട്ടി’ എന്ന പേരിട്ടിരിക്കുന്ന ടാസ്കിൽ വിവിധ പെട്ടികളിലായി ഓരോ വ്യത്യസ്ത തുക

രേഖപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസ് ഫൈനലിലേക്ക് പോകാൻ താല്പര്യം ഇല്ലാത്ത ആർക്കുവേണമെങ്കിലും പെട്ടി എടുക്കാം പക്ഷെ ആരും ഇത് വരെ പണപ്പെട്ടി സ്വന്തമാക്കിയിട്ടില്ല. എന്നാൽ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ബി​ഗ് ബോസ് സീസൺ അഞ്ചിൽ നാദിറ പണപ്പെട്ടി  എടുത്തിരിക്കുകയാണ്. ഏഴു ലക്ഷത്തി എഴുപത്തി അയ്യായിരം ആണ് ഉണ്ടായിരുന്നത്. ഈ തുക ഇനി നാദിറയ്ക്ക് സ്വന്തമാണ്. പണം അടങ്ങിയ അഞ്ച് പെട്ടികളാണ് ഹൌസിൽ ഉള്ളത് . അതിൽ ഓരോ പെട്ടിയുടേയും മൂല്യം വ്യത്യസ്തമാണ്.

ആദ്യമായി തുറന്നപെട്ടിയിൽ ആറ് ലക്ഷത്തി അൻപതിനായിരം ആണ് ഉണ്ടായിരുന്നത്. ആദ്യം പെട്ടിയെടുക്കാൻ ആരും തയ്യാറായില്ലെങ്കിലും പിന്നീട് പെട്ടി എടുക്കാൻ നാദിറ തയ്യാറാകുക ആയിരുന്നു. താൻ നൂറ് ദിവസം കഷ്ടപ്പെട്ടാലും ഇത്രയും തുക തനിക്കു കിട്ടില്ലെന്നും നാദിറ വിഡിയോയിൽ പറയുന്നുണ്ട് . ഇതൊരു ​ഗെയിം ആണെന്നും നീ നിന്റെ ഡിസിഷൻ ആണ് എടുക്കേണ്ടതെന്നുമാണ് നാദിറയുടെ തീരുമാനത്തിന് പിന്നാലെ അഖിൽ മാരാർ പറയുന്നത്.

താൻ എത്ര കൂട്ടിയാലും കൂടാത്തൊരു തുകയാണിതെന്നും, ഇപ്പോൾ താൻ എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് തനിക്കറിയാമെന്നും നാദിറ പറയുന്നു. താൻ ചെയ്യുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ഇതെന്നും നാദിറ പറയുന്നു. ​ഗ്രാന്റ് ഫിനാലെ സ്വപ്നം ഉണ്ടെനിക്ക് എന്നാൽ അതിൽ ഒരാളെ വിന്നർ ആകുകയുള്ളൂവെന്നും നാദിറ പറയുന്നു. ശേഷം മറ്റുള്ളവരുമായി നാദിറ ചർച്ച ചെയ്യുന്നുണ്ട്. ശേഷം നാദിറ പണപ്പെട്ടി എടുക്കുകയും ചെയ്തു ഏകദേശം 8 ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

3.5/5 - (12 votes)