ട്വിസ്റ്റ്; അഞ്ജലിക്ക് സംഭവിച്ച ദു ര ന്തം അറിഞ്ഞു പൊട്ടി കരഞ്ഞ് ഹരി; തമ്പിയെ വീട്ടിൽ നിന്നും പുറത്താക്കി അപ്പു.!! ജയന്തിയുടെ അടുത്ത അടവ്.!! | Santhwanam Today Episode July 31 Malayalam

Santhwanam Today Episode July 31 Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകർ സാന്ത്വനത്തിൻ്റെ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച സങ്കർഷഭരിതമായ എപ്പിസോഡുകളാണ് നടന്നത്. എന്നാൽ അടുത്ത ആഴ്ച എന്താവും എന്ന ആകാംക്ഷയിലാണ് ആരാധകർ. അഞ്ജുവും ശിവനും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിൻ്റെ വിഷമത്തിലും, തിരച്ചിലിലുമാണ് എല്ലാവരും. കൂടാതെ കുഞ്ഞിൻ്റെ നൂലുകെട്ട്

ചടങ്ങ് എത്തുകയും ചെയ്തു. ശിവനും അഞ്ജുവും അമ്പലത്തറയിൽ നിന്ന് കുറച്ച് ദൂരെയുള്ള അമ്പലത്തിൽ ഇരിക്കുകയാണ്. ഇനി എങ്ങോട്ട് പോകണം എന്ന ചിന്തയാണ് അവരെ അലട്ടുന്നത്. അങ്ങനെയിരിക്കെയാണ് തമ്പി സർ സാന്ത്വനംവീട്ടിലേക്ക് വരുന്നത്.ശങ്കരമാമനും, ദേവിയുമൊക്കെ ഞെട്ടിപ്പോയി. എന്നാൽ തമ്പിക്ക് എല്ലാവരുടെ മുഖത്തും ഒരു ടെൻഷൻ ഉണ്ടെന്ന് മനസിലായി. അപ്പു അടക്കം ആരും ഒന്നും പറഞ്ഞില്ല. അതിനിടയിൽ നൂലുകെട്ട് ചടങ്ങിന് വേണ്ട പണം നൽകുകയും ചെയ്തു. പക്ഷേ അപ്പു അത് വാങ്ങാൻ കൂട്ടാക്കിയില്ല.

തമ്പി വീട്ടിൽ നിന്ന് മടങ്ങി പോകുമ്പോൾ തമ്പിയുടെ കൂടെ ജയന്തിയും പോകാനൊരുങ്ങുമ്പോൾ എല്ലാവരും ഞെട്ടുകയാണ്. കാരണം തമ്പി ഇനി എല്ലാ വിവരവും അറിയുകയും ചെയ്യും. പിന്നീട് തമ്പി എല്ലാ വിവരവും അറിയുന്നു. ഞാൻ വിചാരിച്ച പോലെ ആ കുടുംബത്തിൽ സംഭവിച്ചിരിക്കുന്നു എന്ന് ഓർത്ത് തമ്പി ആഹ്ലാദിക്കുന്നു. അതിനിടയിൽ ശിവനും അഞ്ജുവും പോകാൻ സാധ്യതയുള്ള ഇടങ്ങൾ അന്വേഷിക്കുന്നതിനിടയിൽ പെട്ടെന്ന് മൂന്നാറിലുള്ള രാഹുലിനെ ഓർമ്മ വരുന്നു. അങ്ങനെ അവർ രാഹുലിനെ വിളിക്കുന്നു.

രാഹുലിൻ്റെ സംസാരത്തിൽ ശിവൻ അവിടെ എത്തിയിട്ടില്ലെന്ന് ഹരിക്ക് മനസിലായി. അതിനിടയിൽ അമ്പലത്തിൽ നിന്ന് അത്താഴ പൂജയൊക്കെ കഴിഞ്ഞ് ശിവനും അഞ്ജുവും അവിടെ നിന്നിറങ്ങുന്നു. നടന്നു വരുന്നതിനിടയിൽ അഞ്ജു റോഡിൽ തളർന്നുവീഴുകയും ചെയ്തു. ശിവൻ എന്തു ചെയ്യുമെന്നറിയാതെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നു. പിന്നെ കാണുന്നത് സാന്ത്വനം വീടാണ്. അവിടെ കുഞ്ഞിനെ നൂല് കെട്ട് ദിവസമായിരുന്നു. ക്ഷണിച്ചവരൊക്കെ എത്താൻ സമയമായി. ആരുടെയും മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. എല്ലാവരും ഒരുങ്ങി നിൽക്കുമ്പോഴാണ് ആ വലിയ സത്യം സാന്ത്വനത്തിലെ എല്ലാവരും അറിയുന്നു. അങ്ങനെയുള്ള കാര്യങ്ങളാണ് ഈ ആഴ്ചത്തെ എപ്പിസോഡിൽ നടക്കാൻ പോവുന്നത്.

3/5 - (8 votes)