കുടുംബത്തിൽ നിന്നും മുങ്ങാൻ നോക്കി അഞ്ജുവിനും ശിവനും ഇടിവെട്ട് പണി; ബാലൻ ആ സത്യം അറിയുന്നു.!! | Santhwanam Today Episode July 20 Malayalam

Santhwanam Today Episode July 20 Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൻ്റെ ഓരോ ദിവസത്തിൻ്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഇനി നടക്കാൻ പോകുന്നത് അത്തരം രംഗങ്ങളാണെന്ന് പ്രേക്ഷകർക്ക് അറിയാം. കുറച്ച് ദിവസമായി അഞ്ജുവും ശിവനും ആകെ ടെൻഷനിലാണ്. അഞ്ജുവും ദേവിയും തമ്മിലുള്ള സംഭാഷണത്തിലാണ് ഇന്നലെ അവസാനിച്ചത്.

ദേവിയേച്ചി 20 ലക്ഷത്തിൻ്റെ കാര്യമൊക്കെ അറിഞ്ഞെന്ന് അഞ്ജുവിന് മനസിലായി. ഏട്ടത്തിയോട് എല്ലാ കാര്യവും ബാലേട്ടൻ പറഞ്ഞുവെന്ന് ശിവനും അഞ്ജുവിനും മനസിലായി. അതിനിടയിൽ അഞ്ജു സൂസനെ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എങ്ങനെയെങ്കിലും ഹരിയേട്ടൻ്റെ നാല്പത്തിഅയ്യായിരം കൊടുക്കാനാണ് നോക്കേണ്ടതെന്ന് ശിവൻ പറഞ്ഞപ്പോൾ അഞ്ജു കൈയ്യിലുള്ള വള ഊരിക്കൊടുത്തു. അപ്പോഴേക്കും ബാലേട്ടൻ കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസം കുറിച്ചു വന്നു. കടയിലെത്തി ഫോട്ടോ

നോക്കി അച്ഛനോട് പറഞ്ഞു. പിന്നെ ദേവിയോടും പറഞ്ഞു. ഇതൊക്കെ കേൾക്കുന്ന ശത്രു ബാലേട്ടൻ്റെ തലയിലാണല്ലോ എല്ലാം എന്ന രീതിയിൽ സംസാരിക്കുന്നു. പിന്നീട് സാന്ത്വനംവീട്ടിൽ എല്ലാവരും ഇരുന്ന് നൂലുകെട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ശിവൻ്റെയും അഞ്ജുവിൻ്റെയും മാറ്റത്തെക്കുറിച്ചും സംസാരിക്കുന്നു. ശിവൻ്റെ ഗൗരവം കണ്ട് കണ്ണൻ ചിരിപ്പിക്കാൻ ഇക്കിളി കൂട്ടിയപ്പോൾ മുണ്ടിൽ തിരുകിയ വള താഴെ വീണു. എല്ലാവരും ഞെട്ടി. ദേവിക്കും ഹരിക്കും മനസിലായി വള പണയം വയ്ക്കാനാണെന്ന്.

പിന്നെ ഹരിയും അഞ്ജുവും പോകാൻ ഒരുങ്ങുമ്പോൾ ഹരി വന്ന് വള പണയം വയ്ക്കാനല്ലേ എന്ന് ചോദിക്കുന്നു. നിങ്ങൾ അത് പണയം വയ്ക്കേണ്ടെന്നും, ഞാൻ എങ്ങനെയെങ്കിലും പണം മറിക്കാൻ നോക്കാമെന്ന് ഹരി പറഞ്ഞു. അത് വേണ്ട പണം പെട്ടെന്ന് ഞാൻ അക്കൗണ്ടിൽ ഇട്ടുതരാമെന്ന് ശിവൻ പറഞ്ഞ് പുറത്തു പോയി. പിന്നീട് ബാലേട്ടൻ ശങ്കരൻ മാമയെ വിളിച്ച് കാണണമെന്ന് പറയുന്നു. ബാങ്കിൽ വച്ച് കാണാമെന്ന് പറഞ്ഞ് ബാലൻ കടയിൽ നിന്ന് ഇറങ്ങുന്നു. ശിവനും അഞ്ജുവും പോകുന്നതിനിടയിൽ വഴിയിൽ വണ്ടി നിർത്തി നിന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് ശിവൻ സങ്കടപ്പെട്ടു നിന്നു. ഞാൻ കാരണമാണ് ഇതൊക്കെ എന്ന് പറഞ്ഞ് അഞ്ജുവിനും സങ്കടം സഹിക്കാനായില്ല.

Rate this post