ട്വിസ്റ്റ്; എല്ലാവരെയും ഞെട്ടിച്ച് കുഞ്ഞിന് അത് സംഭവിക്കുമ്പോൾ.!! കാർത്ത്യായനിയെ കണ്ടം വഴി ഓടിച്ചു അപ്പു.!! | Santhwanam Today Episode July 18 Malayalam

Santhwanam Today Episode July 18 Malayalam : മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ സാന്ത്വനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് പ്രേക്ഷകരെ വിഷമത്തിലാക്കുന്ന സംഭവങ്ങളാണ്. വളരെ സന്തോഷകരമായി മുന്നോട്ട് പോയിരുന്ന കുടുംബത്തിൽ വിള്ളലുകളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ വലിയ

പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കാത്തുചേച്ചിയെ സാന്ത്വനത്തിൽ നിന്ന് പുറത്താക്കണമെന്ന ചിന്ത ദേവിയിൽ തോന്നുന്നതായിരുന്നു. അപ്പുവിൻ്റെ മുറിയിൽ നിന്ന് മാറിയതോടെ വട്ട് പിടിച്ച അവസ്ഥയിലായിരുന്നു ദേവി. എന്നാൽ ബാലേട്ടൻ്റെ ഉപദേശങ്ങൾ കേട്ട് ദേവി കാര്യങ്ങൾ മനസിലാക്കുന്നു.

അപ്പോഴാണ് കുഞ്ഞ് കരയുന്നത് കേട്ടത്. പെട്ടെന്ന് തന്നെ ഓടിപ്പോയി റൂമിൽ കയറി കുഞ്ഞിനെ എടുത്ത് കരച്ചിൽ മാറ്റുകയായിരുന്നു. റൂമിൽ കൊണ്ടുപോയി കിടത്തിയ ശേഷം വീണ്ടും കരയാൻ തുടങ്ങുന്നു. അങ്ങനെ ദേവി ആഗ്രഹിച്ച പോലെ കാത്തുചേച്ചി വേറെ റൂമിൽ പോകുന്നു. പിന്നീട് കാണുന്നത് പിറ്റേ ദിവസം പകലാണ്. ദേവി അമ്മയോട് ഇന്നലെ നടന്ന കാര്യങ്ങൾ പറയുന്നു. പിന്നെ കുഞ്ഞിന് പേരിടേണ്ട കാര്യങ്ങൾ സംസാരിക്കുന്നു.

ഞാൻ കല്യാണിയെന്നാണ് വിളിക്കുകയെന്ന് ലക്ഷ്മി അമ്മ പറയുന്നു. അപ്പോഴാണ് അപ്പുവിൻ്റെ റൂമിൽ ബാലേട്ടൻ വന്ന് കുഞ്ഞിനെ കൊഞ്ചിക്കുകയായിരുന്നു. ഇത് കണ്ടു കൊണ്ടാണ് ദേവി വരുന്നത്. ബാലേട്ടൻ കുട്ടിമാളു എന്ന് കുഞ്ഞിനെ വിളിക്കുന്നത് കണ്ട് ദേവി ചിരിക്കുന്നു. അപ്പോഴാണ് കണ്ണൻ ഒരു പേരുമായി വരുന്നത്.ആ പേര് ഹരിപർണ്ണിക എന്നാണെന്ന് കേട്ട് എല്ലാവരും കണ്ണനെ കളിയാക്കുകയായിരുന്നു. അങ്ങനെ സന്തോഷകരമായ ഒരു എപ്പിസോഡിലൂടെയാണ് ഇന്നത്തെ ഭാഗം അവസാനിക്കുന്നത്.

1/5 - (1 vote)