ദേവിയോട് മാപ്പ് പറഞ്ഞു ബാലൻ.!! സാന്ത്വനം അവസാനിക്കുന്നു; വീട് ഭാഗം വച്ച ദേവിയും ബാലാനും.!! ജീവിതം അവസാനിപ്പിക്കുന്നു..! | Santhwanam Today Episode January 17

Santhwanam Today Episode January 17: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ക്ലൈമാക്സിൽ എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവിയെ ബാലൻ പുറത്ത് വിളിച്ച് നിന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറയുകയായിരുന്നു. 10 ദിവസം കൊണ്ട് ഇവിടുത്തെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകുമെന്നും, അതിനു ശേഷം നമുക്ക് ഒരു യാത്ര പോകണമെന്ന് പറയുകയാണ്.

തനിക്ക് സമ്മതമാണോ എന്ന് ചോദിക്കുകയാണ് ബാലൻ.ബാലേട്ടൻ എന്തു തീരുമാനിച്ചാലും ഞാൻ സമ്മതം പറയാറല്ലേ പതിവെന്ന് പറയുകയായിരുന്നു ദേവി. പിറ്റേ ദിവസം രാവിലെ തന്നെ ദേവിയും ബാലനും കൂടി അമ്പലത്തിൽ പോവുകയാണ്. അപ്പോഴാണ് ശങ്കരമ്മാമ വരുന്നത്.

വന്നതിനു ശേഷം ദേവിയും ബാലനും അമ്പലത്തിൽ പോയെന്ന് പറയുകയാണ്. ഞാൻ ഒരു കാര്യം പറയാൻ വന്നതാണെന്നും, സാന്ത്വനംവീട് വിഭജിക്കാൻ പോവുകയാണല്ലോയെന്നും, അതിനു മുന്നേ അഞ്ജുവിനെ ചന്ദ്രോത്തേക്ക് കൂട്ടികൊണ്ടു പോകണമെന്നാണ് ശങ്കരമാമ പറയുന്നത്. എന്നാൽ അതിൻ്റെ ആവശ്യമില്ലെന്നും, 10 ദിവസം കൊണ്ട് ഇവിടുത്തെ പ്രശ്നങ്ങൾക്കൊക്കെ ഒരു തീരുമാനമുണ്ടാകുമെന്നാണ് ശിവൻ പറയുന്നത്.

അപ്പോഴാണ് ബാലനും ദേവിയും അമ്പലത്തിൽ നിന്നും വരുന്നത്. പിന്നീട് ബാലനോട് അഞ്ജുവിനെ ചന്ദ്രോ ത്തേക്ക് കൂട്ടികൊണ്ടു പോകാനാണ് വന്നതെന്ന് പറയുകയാണ്. അപ്പോഴാണ് അഞ്ജു പറയുന്നത് ഞാൻ വരുന്നില്ലെന്നും ഞാൻ ഇവിടെ തന്നെ പ്രസവിക്കാമെന്നും. എന്നെ ദേവിയേടത്തി നോക്കിയാൽ മതിയെന്നും പറയുകയാണ് അഞ്ജു.അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post