സാന്ത്വനത്തിലേക്ക് എൻട്രി നടത്തി രാജേശ്വരി അപ്പച്ചി.!! ഇനി എന്തൊക്കെ പുകിലാവും എന്ന് കാണാൻ പോകുന്നേ ഉള്ളു ..സാന്ത്വനം ഫുൾ ട്വിസ്റ്റ് ..| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് സാന്ത്വനം. കഥാ​ഗതിയില്‍ പ്രണയവും സൗഹൃദവും സഹോദരസ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷകപിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്. ശിവാഞ്ജലി എന്ന് പ്രേക്ഷകര്‍ വിളിക്കുന്ന

ശിവനും അഞ്ജലിയുമാണ് പരമ്പരയിലെ പ്രധാന പ്രണയ ജോഡികളെങ്കിലും, ഹരി- അപര്‍ണ പ്രണയവും കണ്ണന്‍- അച്ചു പ്രണയവുമെല്ലാം പരമ്പരയിലുണ്ട്. ഇപ്പോഴിതാ തമ്പിയുടെ സൂപ്പർമാർക്കറ്റ് അപർണ സ്റ്റോർ എന്ന പേരിൽ തുറന്നിരിക്കുകയാണ് അപ്പുവാണ് സൂപ്പർമാർക്കറ്റ് നോക്കുന്നത്. അപ്പു വാശിപിടിച്ച് ഹരിയെയും കൂടെ കൂട്ടിയിട്ടുണ്ട്. താൻ അറിയാതെയുള്ള തമ്പിയുടെ നീക്കങ്ങളിൽ വെറി പൂണ്ട് രാജേശ്വരി സൂപ്പർമാർക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കാൻ സ്വന്തനത്തിലേക്ക് പോവുകയാണ്. അപ്പുവിന്റെ

പേരിലാണ് സൂപ്പർമാർക്കറ്റ് എന്ന സത്യം പോലും അവർ അറിയുന്നത് അവിടെ വെച്ചാണ്. അതോടൊപ്പം തന്നെ ഹരിയെ ഉപദേശിക്കുന്നു തമ്പി. നാടോടുമ്പോൾ നടുകെ ഓടണം എന്ന ഉപദേശമാണ് തമ്പി ഹരിക്ക് നൽകുന്നത്. കുബുദ്ധിക്കാരനായ തമ്പിയെ അതെ നാണയത്തിൽ തിരിച്ചടിക്കാനായി തയ്യാറായിരിക്കുകയാണ് ഹരി. ഹരിയാണ് രാജേശ്വരിയെ വിളിച്ചുവരുത്തിയത്. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ്

സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുമുണ്ട്. വാനമ്പാടിക്ക് ശേഷം സംവിധായകൻ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. റേറ്റിംഗിൽ രണ്ടാം സ്ഥാനമാണ് ഇപ്പോൾ സീരിയലിനുള്ളത്.

Rate this post