കണ്ണൻറെ നാക്ക് പിഴുതെടുത്ത് അപ്പുവിന്റെ ഇടിവെട്ട് മറുപടി.!!അവസാനം ദേവിയും ആ പ്രവർത്തി ചെയുന്നു.!! | Santhwanam Today Episode December 30

Santhwanam Today Episode December 30 : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കണ്ണൻ സാന്ത്വനത്തിൽ വന്ന് ബിസിനസ് തുടങ്ങാൻ അവകാശം ചോദിച്ചതിൻ്റെ ടെൻഷനിലാണ് എല്ലാവരും. ബാലേട്ടൻ കണ്ണന് ഷെയർ നൽകാം എന്നു തീരുമാനിക്കുകയും, ശിവനോടും ഹരിയോടും പറയുകയും ചെയ്തു. എന്നാൽ ശിവൻ തീരുമാനമൊന്നും പറഞ്ഞില്ലെങ്കിലും

ഹരി ബാലേട്ടൻ്റെ തീരുമാനമാണ് എൻ്റേതെന്നും പറയുകയാണ് ഹരി. ഇതറിഞ്ഞ അപ്പു ഹരിയോട് പല കാര്യങ്ങളും പറയുകയാണ്. കാര്യമായ ഒരു ജോലി ഇല്ലാത്ത ഹരി സാന്ത്വനംവീട് ഭാഗം വച്ചാൽ നമ്മൾ എവിടെ പോകുമെന്നാണ് അപ്പു ചോദിക്കുന്നത്. അതിനാൽ ഈ വീട് ഭാഗം വയ്ക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നതാണ്. ശിവനും അഞ്ജുവും ബാലനും മാത്രമാണ് ഭക്ഷണം കഴിക്കാൻ വന്നത്. കണ്ണൻ വിശപ്പുള്ളപ്പോൾ വരട്ടെയെന്നാണ് ദേവി പറയുന്നത്.

ബാലേട്ടൻ ശിവനോട് എന്താണ് നീ എല്ലാവരോടും ചോദിച്ച് തീരുമാനിച്ചതെന്ന് പറയുമ്പോൾ, അമ്മായിയും അമ്മാമനും അവൻ്റെ ഭാഗം കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ് പറഞ്ഞതെന്നാണ് ശിവൻ പറഞ്ഞത്. കണ്ണൻ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ, നിൻ്റെ ഭാഗം നിനക്ക് തരാമെന്ന് പറയുകയാണ് ബാലേട്ടൻ. അപ്പോഴാണ് അപ്പു വന്ന് ഈ സാന്ത്വനംവീട് മുറിക്കാൻ എനിക്ക് സമ്മതം മൂളാൻ ആവില്ലെന്നും, ഇപ്പോഴും ഒരു ജോലിയില്ലാത്ത ഹരിയും ഞാനും എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നാണ് അപ്പു ചോദിക്കുന്നത്. ഭക്ഷണം കഴിക്കാതെ ഓരോരുത്തരായി എഴുന്നേറ്റ് പോയി. ദേവി റൂമിൽ പോയി പൊട്ടിക്കരയുകയായിരുന്നു. വീട്ടിലെ പ്രശ്നങ്ങളോർത്ത് ദേവിക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഉടൻ തന്നെ ബാലൻ വന്നപ്പോൾ, അപ്പു പറഞ്ഞത് ശരിയാണെന്നും, അവൾ തമ്പി സാറിൽ നിന്നെല്ലാം

വിട്ടെറിഞ്ഞ് ഇവിടെ വന്ന് ജീവിക്കുന്നവളാണ് അപ്പു. ബാലനും ദേവിയും വിഷമത്തോടെ പലതും പറയുകയാണ്. അപ്പോഴാണ് ഹരിയും അപ്പുവും പലതും പറയുന്നത്. നീ പറഞ്ഞത് ശരിയായില്ലെന്നാണ് അപ്പുവിനോട് ഹരി പറയുന്നത്. ഞാൻ അങ്ങനെയൊക്കെ പറയാൻ കാരണം നീ ആണെന്നാണ് അപ്പു പറയുന്നത്. നിന്നെ പ്രണയിച്ചതു മുതൽ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചത് ഞാൻ മാത്രമാണെന്നും, നിങ്ങൾക്കൊക്കെ വേണ്ടി എൻ്റെ ഡാഡിയോട് പോലും വഴക്കിട്ട്, അമരാവതിയിൽ പോകാതെ ഇവിടെ ജീവിക്കുന്നവളാണ് ഞാൻ. ഈ വീട് ഭാഗം വച്ചാൽ എല്ലാവരും ഒറ്റപ്പെട്ടു പോകുമെന്നോർത്താണ് തുടങ്ങി പല പരാതികളും അപ്പു പറഞ്ഞു. പിറ്റേ ദിവസം രാവിലെ തന്നെ ദേവി പ്രാർത്ഥിച്ചു കൊണ്ട് കണ്ണനോട് പലതും പറയുമ്പോഴാണ് ബാലനും വരുന്നത്. പിന്നീട് കാണുന്നത് കണ്ണൻ ഭക്ഷണം കഴിക്കുന്നതാണ്. അപ്പോഴാണ് അപ്പു ആ വഴി വരുന്നത്. കണ്ണനെ കണ്ട് മടങ്ങിപ്പോകാൻ പോയ അപ്പുവിനോട് കണ്ണൻ, ഞാൻ എനിക്ക് അവകാശപ്പെട്ടതാണ് ചോദിച്ചതെന്നും, അത് തരാൻ പറ്റുന്നില്ലെങ്കിൽ എൻ്റെ ഷെയറിൻ്റെ പണം തന്നാൽ മതിയെന്നും പറഞ്ഞു. അതിനുള്ള പണമില്ലാത്തതാണ് നമ്മൾ പണം നിനക്ക് തരാത്തതെന്നു പറഞ്ഞപ്പോൾ, അതിന് എന്തിനാണ് കെച്ചേടത്തി വിഷമമെന്നും, അമരാവതിയിൽ പോയി ചോദിച്ചാൽ തമ്പി സർ തരുമല്ലോ എന്നാണ് കണ്ണൻ പറയുന്നത്. രണ്ടു പേരും വഴക്കുകൂടുന്നത് കേട്ട് ദേവിയും, അഞ്ജുവും കണ്ണനെ വഴക്കു പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post