കണ്ണൻറെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടുത്തി ബാലൻ.!!കണ്ണൻ പകരംവീട്ടിയത് ശങ്കരമ്മാമയുടെ മുന്നിൽ.!! | Santhwanam Today Episode December 28

Santhwanam Today Episode December 28: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്ത എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ണൻ്റെ സ്വഭാവത്തിൽ വളരെ വിഷമിച്ചിരിക്കുകയാണ് ദേവി. അവന് പണം എങ്ങനെയെങ്കിലും നൽകാമെന്നും, പക്ഷേ അവൻ്റെ പേരിൽ എങ്ങനെയാണ് സാന്ത്വനം വീട് എഴുതി കൊടുക്കാൻ സാധിക്കുകയെന്ന് പറയുകയാണ് ബാലൻ. പിറ്റേ ദിവസം രാവിലെ കടയിലേക്ക്

പോയപ്പോൾ, വഴിയിൽ വച്ച് ശങ്കരമാമയെ കാണുകയായിരുന്നു. ശങ്കരമ്മാമയോട് കണ്ണൻ വന്ന കാര്യം പറയുകയും, കൂടാതെ സ്വഭാവമാറ്റത്തെക്കുറിച്ചും പറയുകയായിരുന്നു.കണ്ണൻ പുതിയ ബിസിനസ് തുടങ്ങാൻ പോകുന്ന കാര്യവും, ബിസിനസ് തുടങ്ങാനായി സാന്ത്വനത്തിൽ അവൻ്റെ അവകാശം നൽകാനും പറഞ്ഞു. ആകെ ഒരു സമാധാനമില്ലാത്ത അവസ്ഥയാണെന്ന് പറയുകയാണ് ബാലൻ. അമ്മാമ അവനോട് എന്തെങ്കിലും സംസാരിച്ച് മനസിലാക്കാൻ പറയുകയാണ് ബാലൻ. പിന്നീട് ബാലൻ നേരെ കടയിൽ പോയപ്പോൾ, ഹരിയോട് ശങ്കരമ്മാമയെ കണ്ടതും, ശങ്കരമാമ അവൻ്റെ ബിസിനസിൻ്റെ കാര്യങ്ങളൊക്കെ ചോദിക്കുകയും, അവന് സാന്ത്വനം വീടിൻ്റെ ഭാഗമൊന്നും നൽകേണ്ടതില്ലെന്നും ശങ്കരൻമാമ പറഞ്ഞെന്നും ബാലൻ പറഞ്ഞു. ദേവിയാണെങ്കിൽ കണ്ണൻ്റെ സംസാരമൊക്കെ ഓർത്ത് വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ്

അപ്പു വന്ന് ദേവിയേടത്തി എന്തിനാ ഇത്ര വിഷമിച്ചിരിക്കുന്നതെന്നും, കണ്ണൻ്റെ കാര്യമോർത്താണോയെന്ന് ചോദിക്കുകയാണ്. അവൻ എത്രയാണ് ബിസിനസിനായി ചോദിച്ചതെന്നു ദേവിയോട് ചോദിച്ചപ്പോൾ, 15 ലക്ഷമാണെന്ന് ദേവി പറയുന്നു. ഇത് കേട്ടതും അപ്പു അതിശയപ്പെടുകയാണ്. ഇത്രയും പണം എങ്ങനെ നൽകാനാണെന്നും, അവൻ്റെ ബിസിനസ് എന്താണെന്ന് ആദ്യം അറിയണമെന്നും, അവൻ എന്തോ തെറ്റായ വഴിയിലൂടെ പോവുകയാണോ തുടങ്ങി പലതും അന്വേഷിച്ചതിനു ശേഷം മാത്രം അവന് പണം നൽകുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് പറയുകയാണ് അപ്പു. അവൻ നമ്മളോടൊക്കെ ഇങ്ങനെ പെരുമാറുന്നത് തന്നെ വലിയ അത്ഭുതമാണെന്നും പറയുകയാണ് അപ്പു. പിന്നീട് അപ്പു

റൂമിലേക്ക് പോയപ്പോഴാണ് ശങ്കരമാമ വരുന്നത്. ദേവിയെ ശകരമാമയെ കണ്ടതും കണ്ണനെ കുറിച്ച് പലതും പറഞ്ഞു. വിഷമിക്കേണ്ട ദേവിയെന്നും, ഞാൻ അവനോട് സംസാരിക്കട്ടെ എന്നു പറഞ്ഞ് കണ്ണൻ്റെ റൂമിലേക്ക് പോവുകയാണ്. ശങ്കര മാമയോടും വലിയ ബഹുമാനമൊന്നും കണ്ണൻ കാണിച്ചില്ല. പിന്നീട് ശങ്കരമാമ കണ്ണനോട് ബിസിനസിൻ്റെ കാര്യമൊക്കെ ചോദിച്ചു. സാന്ത്വനത്തിൻ്റെ നിൻ്റെ അവകാശം ചോദിച്ചാണ് നീ ബിസിനസ് തുടങ്ങാൻ പോവുന്നതെന്നറിഞ്ഞെന്നും, ദേവിയും ബാലനും നിന്നെ മകനെപ്പോലെയാണ് വളർത്തിയതെന്നും, അവരോട് നീ ഇങ്ങനെയൊക്കെ സംസാരിച്ചാൽ അവർക്ക് എത്ര മാത്രം വിഷമമുണ്ടാവുമെന്നും ശങ്കരമ്മാമ പറഞ്ഞപ്പോൾ, അത് അവർക്ക് മക്കൾ ഇല്ലാത്തത് കൊണ്ടാണ് എന്നെ അങ്ങനെ വളർത്തിയതെന്ന കണ്ണൻ്റെ മറുപടി കേട്ട് ശങ്കരമ്മാമ ഞെട്ടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post