വമ്പൻ ട്വിസ്റ്റ്; തമ്പിക്ക് മുന്നിൽ ആ സത്യം വെളിപ്പെടുത്തി ഹരി.!! ശിവനെതിരെ തിരിഞ്ഞ ഡാഡിയെ ചവിട്ടി പുറത്താക്കി.!! | Santhwanam Today August 9
Santhwanam Today August 9 : മിനിസ്‌ക്രീൻ പരമ്പരകളിൽ സാന്ത്വനം പ്രേക്ഷകർ കാത്തിരുന്ന രംഗമാണ് ഇന്നലെ നടന്നിരിക്കുന്നത്. എല്ലാവരും കാത്തിരുന്ന് ലഭിച്ച ദേവിക മോളുടെ നൂലുകെട്ട് ചടങ്ങ് കഴിഞ്ഞിരിക്കുന്നു. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ബാലൻ അപ്പുവിൻ്റെ റൂമിൽ വന്ന് എല്ലാവരോടും ഹാളിലേക്ക് വരാൻ പറയുന്നത്. എല്ലാവരും ഹാളിൽ വന്നപ്പോൾ ഹരിയെയും മഞ്ജിമയെയും
വിളിച്ച് ബാലൻ ആ സന്തോഷ വാർത്ത പറയുകയായിരുന്നു. പുതിയ ബിസിനസ് തുടങ്ങാൻ പോവുകയാണെന്നും, ഏട്ടൻ ഏട്ടത്തിസ് അഡ്വർടൈസിംങ്ങ് കമ്പനി എന്നാണ് കമ്പനിയ്ക്ക് പേര് നൽകാൻ ഉദ്ദേശിക്കുന്നതെന്നും, ഹരി പറഞ്ഞു. 30 ലക്ഷം രൂപ മുടക്കി തുടങ്ങാൻ തീരുമാനിക്കുന്ന ബിസിനസിൽ 15 ലക്ഷം രൂപ ഹരിയാണ് ചെലവഴിക്കുന്നത്. അത് പറഞ്ഞ് മഞ്ജിമ അകത്തേക്ക് പോയി. അപ്പോഴാണ് തമ്പി ചോദിക്കുന്നത്
15 ലക്ഷം എവിടെ നിന്ന് ഉണ്ടാക്കുമെന്ന്. അത് നമ്മൾ റെഡിയാക്കി കൊള്ളുമെന്ന് ബാലൻ പറഞ്ഞു. നമുക്ക് ഒരു പ്രശ്നവുമില്ലെന്ന് ഹരിയും അപ്പുവും പറയുന്നുണ്ട്.ഹരിക്കും കണ്ണനും അവകാശപ്പെട്ട വീട് പണയപ്പെടുത്തി 28 ലക്ഷം രൂപ ശിവന് നൽകിയിട്ട് എൻ്റെ മകളെയും മരുമകനെയും ഒന്നുമില്ലാത്തവരാക്കാനാണ് നിങ്ങളുടെ ഉദ്ദേശമെന്ന് പറഞ്ഞപ്പോൾ ഹരിയുടെ ആവശ്യത്തിന് വേണ്ടത് നമ്മൾ കൊടുക്കുമെന്ന് ലക്ഷ്മി അമ്മയും പറഞ്ഞു. നമ്മുടെ കുഞ്ഞിൻ്റെ ചരട് കെട്ട് ചടങ്ങിന് വന്നതിന് നന്ദിയെന്നും,
ഇനി പോയിക്കൊള്ളൂ എന്ന് ഹരി പറയുകയും ചെയ്തു. ആകെ കലി തുള്ളി നിൽക്കുന്ന തമ്പി പിന്നീട് ശിവനോട് പറയുകയായിരുന്നു. നീ ഒരു ആണാണെങ്കിൽ പണം ഉണ്ടാക്കിയിട്ട് മാത്രമേ തിരിച്ച് വരാൻ പാടുയായിരുന്നുള്ളൂ തുടങ്ങി കുറെ കാര്യങ്ങൾ പറഞ്ഞപ്പോൾ സാവിത്രിയും, ശങ്കരനും പൊട്ടി ത്തെറിക്കുകയായിരുന്നു. പിന്നീട് ശങ്കരനോട് കയർക്കുകയായിരുന്നു തമ്പി. സ്വത്തിന് വേണ്ടി വീൽചെയറിൽ ഇരിക്കുന്ന നിൻ്റെ പെങ്ങളെ നീ കൊ ല്ലാൻ പോലും ശ്രമിക്കുമല്ലോ എന്ന് തമ്പി പറഞ്ഞപ്പോൾ ശങ്കരൻ തമ്പിയുടെ കഴുത്തിന് പിടിക്കുകയും എല്ലാവരും ചേർന്ന് പിടിച്ച് മാറ്റുകയും ചെയ്തു. അങ്ങനെ സങ്കർഷഭരിതമായ ഒരു പ്രൊമോ ഇന്നത്തെ സാന്ത്വനത്തിൽ വന്നിരിക്കുന്നത്.