തറ പണി കാണിച്ച തമ്പിക്ക് ഇടിവെട്ടി പണികൊടുത്തു അപ്പു.!! | Santhwanam Today August 8 Malayalam
Santhwanam Today August 8 Malayalam : ഏഷ്യാനെറ്റ് സീരിയലിൽ റേറ്റിംങ്ങിൽ തുടങ്ങിയ കാലം തൊട്ട് മുൻപന്തിയിൽ നിന്നിരുന്ന സീരിയലാണ് സാന്ത്വനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റേറ്റിങ്ങിൽ മാറ്റം വന്നെങ്കിലും വീണ്ടും മുൻപന്തിയിൽ തന്നെ എത്തുകയാണ് സാന്ത്വനം. സംഘർഷഭരിതമായ രംഗങ്ങളിലൂടെയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ നടന്നതെങ്കിലും എല്ലാം കലങ്ങി തെളിഞ്ഞു വന്നിരിക്കുകയാണ്.
കുഞ്ഞിൻ്റെ നൂലുകെട്ട് ദിവസം. രാജശേഖരൻ തമ്പിയും, അംബികയും ചടങ്ങിന് വന്ന് കുഞ്ഞിനെ ലാളിക്കുകയായിരുന്നു. അഞ്ജുവും ശിവനും വർത്തമാനം പറയുന്നതിനിടയിലാണ് ഓർമ്മ വന്നത് കുഞ്ഞിന് ഗോൾഡൊന്നും വാങ്ങാത്തത്. രണ്ടു പേരും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ദേവി വന്ന് വിളിക്കുന്നത്. ഞങ്ങൾ ഗിഫ്റ്റൊന്നും വാങ്ങിയില്ലെന്ന്
ദേവിയോട് പറഞ്ഞപ്പോൾ, ദേവി മാലയും, ബാലേട്ടൻ കൊടുക്കാൻ വച്ച വളയും, കണ്ണൻ ഒരു മോതിരവുമാണ് കൊടുക്കാൻ വിചാരിച്ചതെന്നും, ബാലേട്ടൻ കൊടുക്കാൻ വച്ച വള ദേവി അഞ്ജുവിന് കൊടുക്കുകയായിരുന്നു. പിന്നീട് എല്ലാവരും ചടങ്ങിനായി ഹാളിലേക്ക് വന്നു. കുഞ്ഞിൻ്റെ പേര് ദേവിക എന്ന് വിളിക്കുന്നത് കേട്ട് തമ്പിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അപ്പു കണ്ടെത്തിയ പേരാണെന്നും, ദേവി ഏടത്തിയുടെ പേരുമായി സാമ്യമുള്ളതിനാൽ ഇഷ്ടപ്പെട്ടെന്നും
ഹരി പറഞ്ഞു. പിന്നെ ഓരോരുത്തരായി കുഞ്ഞിന് ഗോൾഡ് ഇട്ട് കൊടുക്കുകയായിരുന്നു. തമ്പി കുഞ്ഞിന് നൽകിയ ഗോൾഡ് കണ്ട് ജയന്തി ഞെട്ടിപ്പോയി. പിന്നീട് ജയന്തിയും സാവിത്രിയും കൂടി അടുക്കളയിൽ പോയി കാർത്തു ചേച്ചിയെ കണ്ട് സംസാരിക്കുകയായിരുന്നു. പിന്നീട് കാണുന്നത് കൊച്ചുമോളെ ലാളിക്കുന്ന അംബികയെയാണ്. കുഞ്ഞിൻ്റെ ഗോൾഡൊക്കെ അഴിച്ച് വയ്ക്കുന്നു. ദേവി അത് അലമാരയിൽ ഭദ്രമായി വയ്ക്കുന്നു. അങ്ങനെ ദേവിയും അപ്പുവും അംബികയും പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങ് സന്തോഷകരമായി നടക്കുന്നതിലൂടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയായിരുന്നു.