ഒടുവിൽ അവർ വിവാഹിതരായി; സുരേഷും സുമലത ടീച്ചറും വിവാഹിതരായി; ഒരു ഹൃദയ ഹാരിയായ പ്രണയ കഥ വൈറൽ.!! | Suresh Sumalatha Viral Wedding Video

Suresh Sumalatha Viral Wedding Video : മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു സുരേഷിന്റെയും സുമല ടീച്ചറിന്റെയും. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തിലൂടെയാണ് സുരേഷിന്റെയും സുമല ടീച്ചറിന്റെയും പ്രണയം പുറംലോകം അറിഞ്ഞത്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന് കാണിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ ആഴ്ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

വൻ സ്വീകാര്യത തന്നെയാണ് ഇതിന് മറ്റുള്ളവർക്കിടയിൽ നിന്ന് ലഭിച്ചത്. പയ്യന്നൂർ കോളേജിൽ വെച്ച് നടക്കുന്ന വിവാഹത്തിന്റെ വീഡിയോയുടെ അവസാനഭാഗത്തായിരുന്നു മെയ് 29 എന്ന തീയതി കാണിച്ചത് ഇത് കണ്ടപ്പോൾ മുതൽ സുരേഷും സുമലത ടീച്ചറും വിവാഹിതരാകാൻ പോകുന്നു എന്നറിഞ്ഞ നിരവധി പേർ ആശംസകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഒരു ചിത്രത്തിൻറെ പ്രമോഷൻ വീഡിയോ ആണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. കാസർകോട് സ്വദേശികളായ രാജേഷ് മാധവനും ചിത്ര നായരും ആണ് ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തിൽ സുരേഷും സുമല ടീച്ചറുമായി എത്തിയതമലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ്

ഡയറക്ടറും അഭിനേതാവുമായ രാജേഷ് ഇതിനോടകം നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ വേഷം കൈകാര്യം ചെയ്ത താരം പെണ്ണും പൊറാട്ടും എന്ന ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടിയുള്ള സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആയിരം കണ്ണുമായി എന്ന ചിത്രത്തിൽ സുരേഷും സുമല ടീച്ചറുമായി എത്തുന്ന ഇവരുടെ വിവാഹ

വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴുത്തിൽ ചുവന്ന റോസാപ്പൂ മാലയും ബൊക്കെയുമായി പരസ്പരം കൈ ചേർത്ത് പിടിച്ച് വേദിയിലേക്ക് എത്തുന്ന സുരേഷ് സുമല ടീച്ചറും മറ്റുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും പുതിയ വീഡിയോയിൽ കാണാം. ഇവിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ആയിരം കണ്ണുമായി എന്ന സിനിമയുടെ വിശേഷങ്ങൾ താരങ്ങൾ പങ്കുവയ്ക്കുന്നത്. എന്തുതന്നെയായാലും ആയിരം കണ്ണുമായി എന്ന ചിത്രത്തിലൂടെ സുരേഷിന്റെയും സുമലത ടീച്ചറിന്റെയും പ്രണയം കാണാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമായിരിക്കും.

Rate this post