എത്ര കെട്ടിക്കിടക്കുന്ന കഫവും അലിയിച്ചു കളയാൻ ഈയൊരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ.!! | Reduce Fever Health Tips OTTAMOOLI

- Drink tulsi (holy basil) tea.
- Chew 5-6 fresh tulsi leaves.
- Apply sandalwood paste on forehead.
- Drink coriander seed water.
- Use dry ginger (chukku) tea.
- Apply onion slices on feet.
- Use fenugreek (methi) water.
Reduce Fever Health Tips OTTAMOOLI: കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഒന്നായിരിക്കും കഫക്കെട്ടും ജലദോഷവും. സ്ഥിരമായി ഇത്തരം അസുഖങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനായി അലോപ്പതി മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല കാലങ്ങളായി കഫം കെട്ടിക്കിടന്ന് രാത്രിയുള്ള ഉറക്കം പോലും ഇല്ലാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം കഫത്തെ എളുപ്പത്തിൽ അലിയിച്ചു കളയാനായി ചെയ്തു നോക്കാവുന്ന ഒരു ഒറ്റമൂലി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഒറ്റമൂലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പെരുംജീരകം, ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്ന തിപ്പലി, പനം കൽക്കണ്ടം ഇത്രയും സാധനങ്ങളാണ്. തിപ്പലിക്ക് ചെറിയ രീതിയിൽ എരിവ് ഉള്ളതുകൊണ്ടുതന്നെ കുട്ടികൾക്ക് കൊടുക്കാനാണ് എടുക്കുന്നത് എങ്കിൽ പെരുംജീരകം എടുക്കുന്നതിന്റെ പകുതി അളവിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത്
വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പെരുംജീരകവും തിപ്പലിയും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. മുതിർന്നവർക്ക് വേണ്ടി തയ്യാറാക്കുമ്പോൾ രണ്ട് ചേരുവകളും സമാസമം എടുത്ത് ചൂടാക്കിയാൽ മതിയാകും. ഈ ചേരുവകളുടെ ചൂട് ആറി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് മധുരത്തിനായി അല്പം പനം കൽക്കണ്ടം കൂടി ചേർത്ത ശേഷം ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക.
അസുഖമുള്ളവർ ഈയൊരു പൊടിയിൽ നിന്നും അല്പമെടുത്ത് എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ കഫം പെട്ടെന്ന് തന്നെ അലിഞ്ഞു പോകുന്നതായി കാണാം. കുട്ടികൾക്കാണ് ഉപയോഗിക്കുന്നത് എങ്കിൽ വളരെ കുറച്ച് അളവു മാത്രം നൽകിയാൽ മതിയാകും.ഈയൊരു ഒറ്റമൂലി തയ്യാറാക്കുന്നതിനെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Reduce Fever Health Tips OTTAMOOLI
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!