ദോശ, ഇഡലി ബാറ്റർ കൂടുതലായി പുളിച്ചാൽ ചെയ്തു നോക്കാവുന്ന കിടിലൻ ട്രിക്കുകൾ.!! |Dosa iddali batter over fermented Tip

- Stir batter gently.
- Add a pinch of salt.
- Mix in rice flour.
- Add semolina (rava) if needed.
- Refrigerate immediately.
Dosa iddali batter over fermented Tip: ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്.
കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് പുളിച്ച് പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതിന് പരിഹാരമായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
ദോശയ്ക്ക് വേണ്ടി എടുത്തു വെച്ച മാവാണ് ഇത്തരത്തിൽ കൂടുതൽ അളവിൽ പുളിച്ചിട്ടുള്ളത് എങ്കിൽ മാവിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ഗോതമ്പ് പൊടി ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അളവിൽ മാവിലേക്ക് ഗോതമ്പുപൊടി ഈ രീതിയിൽ ചേർത്തു കൊടുക്കുന്നത് കൊണ്ട് അതിൽ ടേസ്റ്റ് ഡിഫറൻസ് ഒന്നും ഉണ്ടാകുന്നില്ല. അതല്ല ഇഡ്ഡലിക്ക് വേണ്ടി തയ്യാറാക്കി വെച്ച മാവിന്റെ പുളിപ്പാണ് കുറയ്ക്കേണ്ടത് എങ്കിൽ മാവിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്താൽ മതിയാകും. ഇത്തരത്തിൽ തയ്യാറാക്കുന്ന മാവ് കൂടുതൽ അളവിൽ കട്ടിയായി തോന്നുകയാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കൺസിസ്റ്റൻസ് ശരിയായ രീതിയിൽ സെറ്റ് ചെയ്തെടുക്കാവുന്നതാണ്.
ഇന്ന് മിക്ക വീടുകളിലും ജീവിതശൈലി രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പലരും ദോശയും ഇഡ്ഡലിയും നേരിട്ട് തയ്യാറാക്കി കഴിക്കുന്നതിന് പകരമായി അതിൽ പ്രോട്ടീൻ റിച്ചായ ചേരുവകളെല്ലാം അരച്ച് ചേർക്കാറുണ്ട്. അങ്ങിനെ ചെയ്യുന്ന വീടുകളിൽ പുളിച്ച മാവിലേക്ക് അല്പം ഓട്സ് പൊടിച്ചു ചേർത്തോ അതല്ലെങ്കിൽ റാഗി പോലുള്ള പൊടികൾ ചേർത്തു കൊടുത്തോ നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ പലഹാരങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അളവിൽ മാവരച്ച് വെച്ച് അത് പുളിച്ചു പോകുന്ന സാഹചര്യങ്ങളിൽ ഇത്തരം ട്രിക്കുകൾ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Dosa iddali batter over fermented Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!