അനിയും അനാമികയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുമ്പോൾ, ഒന്നും ചെയ്യാനാകാതെ മനസ് വിങ്ങി നന്ദു.!! | Patharamattu Today Episode March 22

Patharamattu Today Episode March 22: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിക്ക് അ പ കടം പറ്റിയത്തിഞ്ഞ് അനാമിക അവിടേയ്ക്ക് വരികയാണ്. അപ്പോൾ നന്ദു ഫോൺ വിളിച്ചപ്പോഴൊന്നും അനി ഫോൺ എടുക്കുന്നില്ല. ഇത് നന്ദുവിനെ വല്ലാതെ വേദനിപ്പിക്കുകയാണ്. അപ്പോഴാണ് നന്ദുവിൻ്റെ മനസാക്ഷി വന്ന് പലതും പറയുകയാണ്‌. നിൻ്റെ മനസിൽ അനിയോടുള്ള പ്രണയം ഉണ്ടെന്ന് പറയുകയാണ് മനസാക്ഷി. ഇത് കേട്ട് നന്ദു മനസാക്ഷിയോടും ദേഷ്യപ്പെടുകയാണ്. അപ്പോഴാണ് ഒരു സുഹൃത്ത് വിളിക്കുന്നത്. സിനിമയ്ക്ക് പോകാൻ. ദേഷ്യത്തിലിരിക്കുന്ന നന്ദു സുഹൃത്തിനോടും വഴക്കിടുകയാണ്.

അപ്പോഴാണ് കനകദുർഗ്ഗ വന്ന് നിനക്കെന്ത് പറ്റിയെന്ന് പറയുകയാണ്. ഒന്നുമില്ലമ്മേ, എന്നെ ഒന്ന് വെറുതെവിടെന്ന് പറയുകയാണ്.പിന്നീട് കാണുന്നത് നയനയെയും ആദർശിനെയും ആണ്. നയനയുടെ പിറകെ കിച്ചനിൽ നടക്കുകയാണ് ആദർശ്.പലതും പറയുകയാണ്. അപ്പോൾ ദേവയാനി പുറത്തു നിന്ന് ഇതൊക്കെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആദർശ് പറയുന്നത് മുത്തശ്ശൻ എന്നോട് പറഞ്ഞിരുന്നു ഭാര്യയ്ക്ക് കൊടുക്കേണ്ട സ്നേഹം ഭാര്യയ്ക്കും അമ്മയ്ക്ക് കൊടുക്കേണ്ട സ്നേഹം അമ്മയ്ക്കും നൽകണമെന്നും, പക്ഷേ ഇത് ആരും പറയാൻ പാടില്ലെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ട ദേവയാനിയുടെ കണ്ണ് നിറയുകയാണ്. വർത്തമാനം പറയുന്നതിനിടയിൽ, ആദർശ് നയന ഉണ്ടാക്കാൻ വച്ചിരുന്ന സ്വീറ്റ്സിൻ്റെ കൂട്ടിലേക്ക് ഉപ്പിടുകയാണ്. ഉപ്പാണെന്ന് അറിഞ്ഞ ആദർശ് അനങ്ങാതെ നിൽക്കുകയാണ്. അപ്പോഴാണ്

അനാമിക താഴേക്ക് വരുന്നത്. നയന തയ്യാറാക്കിയ സ്വീറ്റ്സ് അനാമികയ്ക്ക് കൊടുക്കുമ്പോൾ, ആദർശ് അത് വിലക്കുകയാണ്. നിങ്ങൾ ആ സ്വീറ്റ്സ് കഴിക്കരുതെന്നും, അത് കഴിച്ചാൽ മുഖക്കുരുവൊക്കെ വരുമെന്ന്. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. ആദർശേട്ടൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് അനാമിക വെള്ളം കുടിച്ചു കൊണ്ട് പോവുകയാണ്. അപ്പോഴാണ് അവിടെ ഉള്ളവർ സ്വീറ്റ്സ് കഴിക്കുന്നത്. ദേവയാനി കഴിച്ചപ്പോൾ തന്നെ നയനയെ വഴക്കു പറയുകയാണ്. അപ്പോഴാണ് ആദർശ് പറയുന്നത് ഞാൻ പഞ്ചസാരയാണെന്ന് കരുതി ഉപ്പിട്ടു പോയെന്ന് പറയുകയാണ് ആദർശ്. എല്ലാവരും അപ്പോൾ ചിരിക്കുകയാണ്. പിന്നീട് കാണുന്നത്, അനാമിക

പോയ ശേഷം അനിയുടെയും അനാമികയുടെയും വിവാഹക്കാര്യത്തെക്കുറിച്ച് പറയുകയാണ്. അനാമിക നല്ല കുട്ടിയാണെന്നാണ് തോന്നുന്നതെന്നും, നമുക്കിത് ആലോചിക്കാമെന്നാണ് പറയുന്നത്. അപ്പോൾ ജലജ ഇവിടെ വന്നു കയറിയ രണ്ടെണ്ണത്തിനെപ്പോലെ ഏതിനെയെങ്കിലും കൂട്ടി വരുന്നതിന് മുൻപ് ഇത് ഉറപ്പിക്കാമെന്നാണ്. ഇത് കേട്ട മുത്തശ്ശി 2 മരുമക്കൾക്ക് എന്താണ് കുഴപ്പമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നയന മുത്തശ്ശൻ്റെ മുറിയിലേക്ക് പോകുന്നതാണ്. നയനയുടെ പിറകെ ആദർശും പോവുകയാണ്. അവിടെ എത്തിയ നയന മുത്തശ്ശ ആദർശേട്ടൻ്റെ ഒരു കാര്യം കേൾക്കണോ എന്ന് പറഞ്ഞപ്പോൾ, ആദർശ് ആകെ ഞെട്ടുകയാണ്. പറയരുതെന്ന് പറയുകയാണ്. അപ്പോഴാണ് ആദർശ് സ്വിറ്റ്സിൽ ഉപ്പിട്ട കാര്യം നയന പറയുന്നത്. ഇത് കേട്ടപ്പോൾ ആദർശിന് സമാധാനമാവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.

Rate this post