കുടുംബ ഐശ്വര്യത്തിനായി ഉണ്ണി കണ്ണനെ തൊഴുത് പ്രണയതാര ദമ്പതികൾ.!! ഗുരുവായൂർ ക്ഷേത്രദർശനം നടത്താൻ എത്തിയ ബിജുമേനോന്റെയും സംയുക്തയുടെയും ചിത്രങ്ങൾ വൈറൽ.!! | Samyukatha Varma And Biju Menon In Guruvayoor Temple

Samyukatha Varma And Biju Menon In Guruvayoor Temple: മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താര ജോഡികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രണയ ദമ്പതികളായ അഭിനയിച്ചതിന് പിന്നാലെ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. സ്ക്രീനിൽ കണ്ട അതേ പ്രണയം ഇന്നും വ്യക്തിജീവിതത്തിൽ മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇവർക്ക് നിരവധി

ആരാധകരും ഇന്ന് സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ട്. വിവാഹശേഷം കുടുംബിനിയായി മാറിയ സംയുക്ത പൂർണ്ണമായും തൻറെ അഭിനയജീവിതം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഏക മകനായ ധാർമികിന് നല്ല വിദ്യാഭ്യാസവും അറിവും പകർന്നു നൽകുന്നതിനും അവനെ വളർത്തുന്നതിനു വേണ്ടിയാണ് സംയുക്ത സിനിമയിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ അതേസമയം താരം യോഗ പരിശീലിക്കുകയും യോഗ ക്ലാസ് എടുക്കുകയും ചെയ്തിരുന്നു

ബിജുവും സംയുക്തയും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനെ കാണാൻ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുണ്ടും ഉത്തരിയവും അണിഞ്ഞ് കേരളീയ വേഷത്തിൽ ബിജു മേനോൻ പ്രത്യക്ഷപ്പെട്ടപ്പോൾ സെറ്റും മുണ്ടും അണിഞ്ഞാണ് സംയുക്ത ക്ഷേത്രദർശനത്തിന് എത്തിയത്. തങ്ങളുടെ അരികിലെത്തിയ ഓരോരുത്തരോടും നിറഞ്ഞ സ്നേഹത്തോടെ ചിരിച്ച് സംസാരിക്കുവാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമ മേഖലയിലെ

തങ്ങളുടെ പ്രിയ സുഹൃത്തുക്കളുമായി ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്ന സംയുക്ത എന്ന് സിനിമയിലേക്ക് തിരിച്ചു വരും എന്നാണ് ആരാധകർക്ക് ഒന്നടങ്കം ചോദിക്കാനുള്ളത്. ഇത്രയും വർഷത്തിനിടയിൽ സംയുക്ത പ്രത്യക്ഷപ്പെട്ടത് ഒരു പരസ്യ ചിത്രത്തിൽ മാത്രമാണ്. അതേസമയം സിനിമ മേഖലയിൽ സജീവമായി തൻറെ കരിയറി മുന്നോട്ടു പോവുകയാണ് ബിജുമേനോൻ. താര കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ സംയുക്തയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്

Rate this post