അനി ഇനി അനാമികയ്ക്ക് സ്വന്തം.!! ഇത് അറിഞ്ഞ നന്ദുവിൻ്റെ പ്രതികരണം കേട്ട് ഞെട്ടി അനി.!! | Patharamattu Today Episode March 16

Patharamattu Today Episode March 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് പ്രേക്ഷർ കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനി, അനാമികയെ ഫോൺ വിളിക്കുകയും, സ്നേഹസംഭാഷണങ്ങൾ നടത്തുന്നതുമായിരുന്നു. അപ്പോഴാണ് അനാമികയുടെ അച്ഛൻ വരുന്നത്. മോൾ ആരോടാണ് ഇത്ര സ്നേഹത്തിൽ സംസാരിക്കുന്നതെന്നും, പ്രണയം നഷ്ടപ്പെട്ടാൽ വേദനിക്കുന്ന കൂട്ടത്തിലാണ് മകളെന്നും,അങ്ങനെയൊരു അനുഭവം മോളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതാണെന്നും, അതിനാൽ ഇനി അങ്ങനെ വേദനിക്കുന്നൊരു അവസ്ഥ മോൾക്ക് ഉണ്ടാവരുതെന്നുമാണ്.

ഇത് കേട്ട അനാമിക അച്ഛനോട് മറുപടി ഒന്നും പറയാതെ, അനിയെ നാളെ കണ്ട് എൻ്റെ ഇഷ്ടം പറയണമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് കാണുന്നത് അനന്തപുരി തറവാട്ടിൽ സംക്രമ പൂജ നടക്കുന്ന ദിവസമാണ് നാളെ. അതിനാൽ മുത്തശ്ശി നവ്യയുടെ പരാതി കേട്ടതിനാൽ, മലയാളം ഒന്നാം തീയതി വീട്ടിൽ നടക്കുന്ന വിശേഷാൽ പൂജ മോൾ നടത്തണമെന്ന് നവ്യയോട് പറയുകയാണ്.ഇത് കേട്ട നവ്യയ്ക്ക് നയനയുടെ മുന്നിൽ ആളാവാനുള്ള അവസരം ലഭിച്ചതിൻ്റെ സന്തോഷമാണ്. അങ്ങനെ പിറ്റേ ദിവസം പൂജ നടക്കാൻ പോവുകയാൻ എന്നാൽ പൂജ തുടങ്ങിയിട്ടും നവ്യ വരുന്നില്ല. ഉടൻ തന്നെ ജലജ അഭിയോട് നവ്യയോട് വേഗം വരാൻ പറയുകയാണ്.

എന്നാൽ, വിളിച്ചപ്പോഴും, നവ്യ ഒരുങ്ങിയെങ്കിലും, എല്ലാവരും കാത്ത് നിൽക്കട്ടെ എന്നു കരുതി നവ്യ വൈകിപിക്കുകയായിരുന്നു. അപ്പോൾ പൂജ സമയം കഴിഞ്ഞിട്ടും നവ്യ വരാത്തതിനാൽ, മുത്തശ്ശി നയനയോട് പൂജ ചെയ്യാൻ പറയുകയാണ്. ദേവിക്ക് സമർപ്പിക്കുന്ന നിവേദ്യം വൈകാൻ പാടില്ലെന്നാണ് മുത്തശ്ശിയുടെ നിലപാട്. അങ്ങനെ നയന പൂജ ചെയ്യുകയാണ്. അപ്പോഴാണ് നവ്യയും അഭിയും മുകളിൽ നിന്ന് ഇറങ്ങി വരുന്നത്. ഇറങ്ങി വരുമ്പോൾ നയന പൂജ ചെയ്യുന്നത് കണ്ട് ദേഷ്യപ്പെട്ട് നവ്യ ഓടി വരികയാണ്. അപ്പോൾ മുത്തശ്ശി സമയത്തിന് വരാത്തതിന് നവ്യയെ വഴക്കു പറയുകയാണ്.

പിന്നീട് അനി അനാമികയെ കാണാൻ പോവുകയാണ്. അവിടെ എത്തിയ ശേഷം അനാമിക അനിയുമായി പലതും സംസാരിക്കുകയാണ്. അനിയെ എനിക്ക് ഇഷ്ടമാണെന്നും, അനിയുടെ മനസിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് ചോദിക്കുകയാണ് അനാമിക.എന്നാൽ അനിയ്ക്ക് ഒരു മറുപടി നൽകാൻ സാധിക്കുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post