ദേവനെ കണ്ട് അനുഗ്രഹം വാങ്ങി വേദിയിലേക്ക്.!! കാണികളെ കോരിത്തരിപ്പിച്ച് ഭരതനാട്യ ചുവടുകളുമായി നവ്യാനായർദേവനെ കണ്ട് അനുഗ്രഹം വാങ്ങി വേദിയിലേക്ക്.!! | Navya Nair Latest Dance Video Viral

Navya Nair Latest Dance Video Viral: അഭിനേത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും തന്റേതായ സ്ഥാനം വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകൾക്കിടയിൽ ഉറപ്പിച്ച താരമാണ് നവ്യാനായർ. ദിലീപ്, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തി. ഇന്നും അഭിനയരംഗത്തും നൃത്തലോകത്തും ഒരുപോലെ സജീവ സാന്നിധ്യമാണ് നവ്യ. മഴവിൽ മനോരമയിലെ

കിടിലം ഉൾപ്പെടെയുള്ള നിരവധി ഷോകളിൽ ജഡ്ജായും ഇപ്പോൾ നവ്യ തിളങ്ങുന്നുണ്ട്. ഇതോടൊപ്പം തന്നെ താൻ പഠിച്ചതും അറിഞ്ഞതുമായ നൃത്തത്തിന്റെ പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന നൃത്ത ക്ലാസുകളും ആയി താരം സജീവ സാന്നിധ്യമാണ്. അമ്മയും മകനും കുടുംബവും അടങ്ങുന്ന വലിയ ഒരു വിഭാഗം ആളുകൾ നവ്യയുടെ എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഒപ്പം തന്നെയുണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്

ഇപ്പോൾ വെൺമല മഹാദേവക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കാൻ എത്തിയ നവ്യയുടെ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമ്മയോടൊപ്പം ആണ് താരം ക്ഷേത്രത്തിലേക്ക് എത്തിയത്. നൃത്ത വേദിയിലേക്ക് എത്തുന്നതിനു മുന്നോടിയായി മഹാദേവനെ കണ്ട് അനുഗ്രഹങ്ങൾ വാങ്ങിയാണ് താരം വേദിയിലേക്ക് കയറിയത്. നവ്യയും കൂട്ടാളികളും ചേർന്ന് നടത്തിയ ഭരതനാട്യത്തിന്റെ വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. കാറിൽ നിന്നിറങ്ങി പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി മുന്നോട്ടുപോകുമ്പോൾ മുന്നിൽകണ്ട് ഒരു കൊച്ചു കുഞ്ഞിനോട് കുശലം

ചോദിക്കുകയും അതിൻറെ കൈകളിൽ ഉമ്മ കൊടുക്കുകയും ചെയ്ത ശേഷമാണ് നവ്യ മുന്നോട്ട് നടക്കുന്നത്. അരികിൽ എത്തിയ ഓരോരുത്തരോടും നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് താരം പെരുമാറുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറ് ആയി എത്തിയിരിക്കുന്നത്. അഭിനയവും നൃത്തവും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിൽ എന്നും നവ്യ ഒരു മാതൃക തന്നെയാണ് എന്നാണ് ആളുകൾക്ക് പറയുവാനുള്ളത്

Rate this post