ജലജയ്ക്കും അഭിയ്ക്കും തക്ക ശിക്ഷ നൽകി കനകദുർഗ്ഗ.!! പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് പത്തരമാറ്റ്.!! | Patharamattu Today Episode July 4

Patharamattu Today Episode July 4: ഏഷ്യാനെറ്റ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ വളരെ രസകരമായാണ് എപ്പിസോഡ് അവസാനിച്ചത്. കനകദുർഗ്ഗ ജലജയ്ക്കിട്ട് പണി കൊടുക്കുകയായിരുന്നു. ആകെ ദേഷ്യം പിടിച്ച ജലജ നിനക്ക് ദൈവം ശിക്ഷ തരുമെന്ന് പറഞ്ഞ് അഭിയോട് കാര്യങ്ങൾ പറയാൻ പോവുകയാണ്. കനകയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നും, അല്ലെങ്കിൽ കനക ഞങ്ങൾക്കിട്ട് പണി തരുമെന്നും പറയുകയാണ് ജലജ. അവരുടെ മക്കളെ പുറത്താക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നു പറയുകയാണ് അഭി. ഇങ്ങനെ കള്ളം പറയുന്ന അവർ കൊല്ലാൻ പോലും മടിക്കില്ലെന്നും, അവരെ സൂക്ഷിക്കണമെന്നും പറയുകയാണ് അഭി.

നീ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ നവ്യ ഗർഭിണിയാവില്ലായിരുന്നെന്ന് പറഞ്ഞപ്പോൾ, അത് എനിക്കിപ്പോഴും സംശയമുണ്ടെന്ന് പറയുകയാണ് അഭി. അപ്പോഴാണ് കനകദുർഗ്ഗ ഓടി വരുന്നത്. പെരും കള്ളിവരുന്നുണ്ടെന്ന് പറയുകയാണ് ജലജ. നിങ്ങൾ എന്തിനാണ് കളവ് പറഞ്ഞതെന്ന് ചോദിക്കുകയാണ് അഭി. നിൻ്റെ അമ്മ ആൾക്കാരെ തമ്മിലടിപ്പിക്കുന്നത് മാറ്റിയില്ലെങ്കിൽ ഞാൻ അതിലും താണ കളി കളിക്കുമെന്ന് പറയുകയാണ് കനക. നയനയോട് എല്ലാം തന്റെ നാടകമായിരുന്നു എന്നും കനക പറഞ്ഞു. അമ്മയെയും മോനെയും പൊളിച്ചടക്കിയിട്ടേ പോവുകയുള്ളൂവെന്ന് പറയുകയാണ് കനക. ജലജ അഭിയെയും കൂട്ടി നവ്യയുടെ

അടുത്തേക്ക് പോവുകയാണ്. കനകദുർഗ്ഗ അങ്ങനെ പെരുമാറിയതിന് നവ്യയെ വഴക്കു പറയുകയാണ്. നവ്യ ലെമൺ ജ്യൂസ് വേണമെന്ന് പറയുകയാണ്. അഭി എനിക്ക് പറ്റില്ലെന്ന് പറയുകയാണ്. ഇത് കേട്ട മുത്തശ്ശൻ അഭിയോട് ജ്യൂസെടുത്ത് വരാൻ പറയുകയാണ്. ഇങ്ങനെയൊരു മുത്തശ്ശൻ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എല്ലാ വീടും നന്നായിപ്പോയേനെ എന്നു പറയുകയാണ് കനക. ജ്യൂസ് ഉണ്ടാക്കാൻ പോയ ജലജ മുത്തശ്ശൻ്റെ സ്വഭാവത്തെക്കുറിച്ച് പറയുകയാണ്. അവർ രണ്ടു പേരും എന്തിനാണ് ഞങ്ങളെ ഇത്ര ബുദ്ധിമുട്ടിക്കുന്നതെന്ന് പറയുകയാണ് അഭി. നവ്യയോട് അഭിയെയും ജലജയെയും മാറ്റിയെടുക്കണമെന്നും, അതിനാൽ നയനയുടെ നല്ല മനസ് കൂടി ഒന്ന് മനസിലാക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് അഭി ലെമൺ

ജ്യൂസുമായി വരുന്നത്. ഉപ്പ് അധികമിട്ട ലെമൺ ജ്യൂസ് കൊണ്ടുവരുന്നത്. ഉപ്പ് വാരിയിട്ട് കൊണ്ടുവന്ന ലെമൺ ജ്യൂസ് കഴിക്കാതെ മറ്റൊരു ജ്യൂസെടുത്തു വരാൻ പറയുകയാണ്. അടുക്കളയിലെത്തിയ അഭിയെ വഴക്കു പറയുകയാണ് ജലജ. ഇനി നീ പാചകം പഠിച്ചു വച്ചോയെന്നു പറയുകയാണ് ജലജ. പിന്നീട് കാണുന്നത് ഗോവിന്ദനെയാണ്. നന്ദുവിനോട് അനിയോട് രാത്രി ഫോണിൽ സംസാരിക്കാൻ പാടില്ലെന്ന് പറയുകയാണ്.അപ്പോഴാണ് കനകദുർഗ്ഗ വിളിച്ച് നവ്യയുടെ പെരുമാറ്റത്തെക്കുറിച്ച് പറയുന്നത്. നന്ദുവിനോട് മറ്റൊന്നും ആലോചിക്കാതെ വേഗം ഉറങ്ങിക്കൊള്ളണമെന്ന് പറയുകയാണ്. അച്ഛനെ വിഷമിപ്പിക്കരുതെന്ന് പറയുകയാണ്. അനിയുടെ കാര്യം ഇതുവരെ നയന ഒന്നും അറിഞ്ഞിട്ടില്ലെന്നും, അറിഞ്ഞാൽ തന്നെ ഒന്നിനും സപ്പോർട്ടായി നിൽക്കില്ലെന്നും പറയുകയാണ്.

Rate this post