സ്വരമോളെ നഷ്ടപ്പെടുന്നതോർത്ത് പ്രതീഷിനെ ജയിൽ മോചിതനാക്കരുതെന്ന് അനന്യ.!! പ്രദീഷ് എത്തുമ്പോൾ സുമിത്ര ആ സത്യം പറയുന്നു .!! | Kudumbavilakku Today Episode July 4

Kudumbavilakku Today Episode July 4: ഏഷ്യാനെറ്റിലെ കുടുംബവിളക്ക് കൈമാക്സിലേക്ക് അടുക്കുമ്പോൾ വ്യത്യസ്തമായ കഥാസന്ദര്ഭങ്ങളിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പ്രതീഷ് ജയിലിൽ നിന്ന് ഇറങ്ങുന്ന കാര്യം അരവിന്ദിനോട് പറയുകയായിരുന്നു. അവനെ ജയിലിൽ നിന്ന് കൂട്ടി ഇവിടെ വരുമെന്നും, അതിന് ഞാൻ എല്ലാം ഒരുക്കിവയ്ക്കാമെന്ന് പറയുകയാണ് അരവിന്ദൻ. പിന്നീട് കാണുന്നത് സുമിത്രയുടെ വീടാണ്. രാവിലെ തന്നെ അനിരുദ്ധിനെ ചായ കുടിക്കാൻ വിളിക്കുകയാണ്.

എഴുന്നേറ്റ അനിരുദ്ധ് അമ്മ ഇത്രയും മനസ് നീറുമ്പോൾ എങ്ങിനെയാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിക്കുകയാണ് അനി. ഇത് കേട്ട് സുമിത്ര ഈ ലോകത്ത് ഓരോ അമ്മയും ഇങ്ങനെയാണെന്നും, അതാണ് ഓരോ അമ്മമാരുടെയും ജീവിതമെന്ന് കൂട്ടി ചേർക്കുകയാണ് സുമിത്ര. അപ്പോഴാണ് അനന്യ സ്വരമോളുമായി പലതും സംസാരിക്കുന്നത്. പാലുകുടിച്ച ശേഷം സ്വരമോളെയും കൂട്ടി സുമിത്ര മാർക്കറ്റിൽ പോവുകയാണ്. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. ദീപുവിൻ്റെ അവസ്ഥ ഓർത്ത് അപ്പു പലതും ചിത്രയോട് പറയുകയാണ്. എൻ്റെ അച്ഛനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും, അച്ഛൻ ഉണ്ടാക്കിയ കടമൊക്കെ ഞാൻ വീട്ടുമെന്നും പറയുകയാണ് അപ്പു.

പിന്നീട് കാണുന്നത് അനന്യയും അനിയും സംസാരിക്കുന്നതാണ്. പ്രതീഷിന് വേണ്ടി പുതിയ വക്കീലിനെ ആക്കരുതെന്ന് പറയുകയാണ് അനന്യ. അവൻ പണ്ടുളള പ്രതീഷല്ലെന്നും, ജയിലിൽ കിടന്ന് മനസാകെ മാറിക്കാണുമെന്നും, അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടമാവുമെന്നും പറയുകയാണ് അനന്യ. അനിരുദ്ധ് ആകെ ടെൻഷനിലാണ്. പിന്നീട് കാണുന്നത് അപ്പുവിനെയും പങ്കജിനെയുമാണ്.

വഴിയിൽ വച്ച് പങ്കജിനെ കണ്ടപ്പോൾ പങ്കജ് പലതും പറയുകയാണ്. അപ്പോഴാണ് പൂജ വരുന്നത്. അപ്പു ഏട്ടനെ കാണാനേയില്ലല്ലോയെന്നും, എവിടെയായിരുന്നെന്ന് പറയുകയാണ് പൂജ. അപ്പു ഒന്നും പറയുന്നില്ല. അപ്പോഴാണ് പൂജ നമുക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ എന്ന് പറയുന്നത്.അങ്ങനെ മൂന്നു പേരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോവുകയാണ്. പിന്നീട് കാണുന്നത് പ്രതീഷ് ജയിലിൽ നിന്ന് ഇറങ്ങി വരുന്നതാണ്. പുറത്ത് കാറിൽ രഞ്ജിത കാത്തു നിൽക്കുന്നുണ്ടായിരുന്നു. നീ ജയിലിൽ നിന്നിറങ്ങുന്ന വിവരം അറിഞ്ഞിട്ടും നിന്നെ കൂട്ടി കൊണ്ടുപോവാൻ അവരാരും വന്നില്ലെന്ന് പറയുകയാണ് രഞ്ജിത.

Rate this post