സർവ്വ അധികാരത്തോടെ നയന ആദരിശിന്റെ മുമ്പിലേക്ക്.!! അനിയുടെ മാറ്റം നന്ദുവിനെ വേദനിപ്പിക്കുന്നു.!! | Patharamattu Serial March 13
Patharamattu Serial March 13: ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് പോകുമ്പോൾ ടിഫിൻ റെഡിയാവാത്തതിനാൽ, നയന കൊണ്ടു പോയാൽ മതിയെന്ന് പറയുകയാണ് മുത്തശ്ശൻ. നയന ജ്വല്ലറിയിൽ പോകുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല ദേവയാനിക്ക്. പിന്നീട് ആദർശ് നയനയോട്
യാത്ര പറഞ്ഞ് പോകുന്നത് കണ്ട് ദേവയാനിക്ക് കൂടുതൽ ദേഷ്യം വരികയാണ്. അപ്പോൾ ജലജ ദേവയാനിയെ കൂടുതൽ വേദനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് നയന ആദർശിന് ഭക്ഷണവുമായി പോകുന്നതാണ്. ജ്വല്ലറിയിൽ എത്തിയപ്പോൾ, ആദർശ് സ്റ്റാഫുകളോട് ദേഷ്യപ്പെട്ട് നിൽക്കുകയാണ്. ഇത് കണ്ട് നയന പവിത്രയോട് കാര്യം ചോദിച്ചപ്പോൾ, സർ കലിപ്പിലാണെന്നും, വെറുതെ അടിയാക്കുകയാണെന്നും പറയുകയാണ്.
അപ്പോൾ പവിത്രയോട് നയന ഞാൻ വന്നിട്ടുണ്ടെന്ന് ആദർശിനോട് പറയാൻ പറയുന്നു. അത് കൂടി പറഞ്ഞാൽ കൂടുതൽ ദേഷ്യം സാറിൻ്റെ അടുത്ത് നിന്ന് കാണേണ്ടി വരുമെന്ന് പറയുകയാണ്. ഇപ്പോൾ അങ്ങനെയുണ്ടാവില്ലെന്നും, സാറാകെ മാറിയെന്നും പായുകയാണ് നയന. അങ്ങനെ നയനയെ കണ്ടതും ആദർശ് ശാന്തനാവുകയായിരുന്നു. പിന്നീട് കാണുന്നത്, അനിയും നന്ദുവും ബൈക്കിൽ പോകുന്നതാണ്. അപ്പോഴാണ് ഒരു കാർ വന്ന് അനിയുടെ ബൈക്കിൽ ഇടിക്കുന്നത്. ബൈക്കിൽനിന്ന് തെറിച്ച് വീണ നന്ദു പെട്ടെന്ന് തന്നെ എഴുന്നേറ്റ് ദേഷ്യപ്പെട്ട് കാറിലുള്ള ആളോട് വഴക്കിടുകയാണ്. അപ്പോഴാണ് കാർ ഓടിച്ചത് അനാമികയാണെന്ന് അനി കാണുന്നത്.
പിന്നീട് നന്ദുവിനോട് അനി അനാമികയാണെന്ന് പരിചയപ്പെടുത്തുന്നു. അതിനു ശേഷം അനാമികയുമായി അനി സംസാരിക്കുകയാണ്. പിന്നീട് നന്ദുവിനോട് വന്ന് ഞാൻ അനാമികയുടെ കൂടെ പോയിട്ട് വരാമെന്ന് പറയുന്നു.ഇത് കേട്ട നന്ദുവിന് ദേഷ്യം വരികയാണ്. എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണോ എന്ന് അനിയോട് ചോദിക്കുമ്പോൾ ഞാൻ പെട്ടെന്ന് തന്നെ പോയിട്ട് വരാമെന്ന് പറഞ്ഞ് അനി പോവുകയാണ്. അനിയുടെ ഇത്തരം സ്വഭാവം നന്ദുവിന് തീരെ ഇഷ്ടപ്പെടുന്നിലല്ല. പിന്നീട് കാണുന്നത് ആദർശ് ഭക്ഷണം കഴിക്കുന്നതാണ്. ഭക്ഷണം കുറേയുള്ളതിനാൽ, ഭക്ഷണം മുഴുവൻ തീർക്കേണ്ടി വന്നതിനാൽ പവിത്രയ്ക്ക് കൂടി എടുത്ത് അത് തീർക്കുകയാണ്. അപ്പോഴാണ് അനി അനാമികയുടെ കൂടെ അനാമികയുടെ വീട്ടിലെത്തുന്നത്. അപ്പോഴേക്കും നയന നന്ദാവനത്തിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.