രഞ്ജിത സരസ്വതിയമ്മയെ കൂട്ടു പിടിച്ച് സുമിത്രയെ ഒതുക്കാൻ ഒരുങ്ങുന്നു.!! രഞ്ജിതയുടെ കെണിയിൽ വീണ് സ്വര മോൾ.!! | Kudumbavilakku Serial Today Episode March 12

Kudumbavilakku Serial Today Episode March 12: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്യയും, അനിരുദ്ധും ഉറങ്ങാൻ കിടന്നപ്പോൾ, പലതും പറയുന്നതായിരുന്നു. സ്വരയെ നീ സ്വന്തം മകളായി കാണുന്നതിന് അനിരുദ്ധ് നന്ദി പറഞ്ഞപ്പോൾ, സ്വന്തം മകൾ തന്നെയാണെന്നാണ് അനന്യ പറയുന്നത്. അപ്പോഴാണ് സ്വര ഉണരുന്നതും, പിന്നീട് ഒന്നും സംസാരിക്കാതെ ഉറങ്ങുന്നതും. പിന്നീട് കാണുന്നത് പൂജ ഓഫീസിൽ നിന്ന് പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് പങ്കജ് അപ്പുവിനെ കാണാനാണ് ധൃതിപ്പെട്ട്പോവുന്നതെന്ന് മനസിലാക്കിയ പങ്കജ്, ഒരു സഹായം

ചോദിക്കുകയായിരുന്നു. അങ്ങനെ പങ്കജിൻ്റെ കൂടെ പോകുന്നതിനാൽ, അപ്പുവിനെ വിളിച്ച് ഇന്ന് കാണാൻ സാധിക്കില്ലെന്ന് പറയുകയാണ്. അപ്പോൾ സുമിത്രയുടെ വീട്ടിൽ ശീതൾ വരുന്നത്. സുമിത്രയോട് പലതും സംസാരിക്കുകയായിരുന്നു ശീതൾ. ആത്മഹത്യയെകുറിച്ചു പോലും ആലോചിച്ച എനിക്ക് അമ്മയെ കണ്ടപ്പോൾ, വലിയ മാറ്റമുണ്ടായെന്ന് പറയുകയാണ് ശീതൾ. പിന്നീട് നിങ്ങൾക്ക് ഒരു കുഞ്ഞിനെ കുറിച്ച് എന്താണ് ആലോചിക്കാത്തതെന്ന് ചോദിക്കുകയാണ് സുമിത്ര. ആദ്യ പ്രസവത്തിന് ബുദ്ധിമുട്ട്

ഉണ്ടായതിനാൽ, സച്ചിന് കുഞ്ഞ് വേണമെന്നില്ലെന്ന് പറയുകയാണ് ശീതൾ. അമ്മ ആവിഷയം വിടെന്ന് പറയുകയാണ് ശീതൾ. അപ്പോഴാണ് സരസ്വതിയമ്മ വരുന്നത്. കൈയിലുള്ള സാധനങ്ങളൊക്കെ കണ്ട് സുമിത്ര ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ, ഫ്രണ്ട് തന്നതാണെന്ന് പറഞ്ഞ് സരസ്വതിയമ്മ അകത്ത് പോയി. പിന്നീട് കാണുന്നത്, രഞ്ജിത സരസ്വതിയമ്മയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. പണവും, വസ്ത്രവുമൊക്കെ നൽകി സരസ്വതിയമ്മയെ കൈയിലെടുക്കുകയായിരുന്നു. പിന്നീട് സുമിത്ര വക്കീലുമായി സംസാരിക്കുന്ന കാര്യവും, അവൾ ആരെയൊക്കെ വിളിക്കുന്നു എന്നുള്ള കാര്യം എന്നെ

അറിയിക്കണമെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് അനിരുദ്ധും അനന്യയും സുമിത്രയെ കുറിച്ച് സംസാരിക്കുന്നതാണ്. അതിനു ശേഷം, അനിരുദ്ധ് പിരിയുന്ന കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ, അനന്യയ്ക്ക് പിരിയാൻ താൽപര്യമില്ലായിരുന്നു. സുമിത്രയും ശീതളും പ്രതീഷ് വിളിച്ച കാര്യവും, ഒരു സ്ഥലത്ത് വച്ച് കാണാൻ പറഞ്ഞ കാര്യവും പറയുകയാണ്. അങ്ങനെ ആ സ്ഥലത്തേക്ക് പോവുകയാണ് സുമിത്രയും ശീതളും. അപ്പോഴാണ് അപ്പു പൂജയും പങ്കജും പോയ ടെക്സ്റ്റെൽസിൽ വരുന്നത്.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post