സ്വപ്നസാക്ഷാത്കാരവുമായി നടി നൂറിൻ ഷെരിഫ്; ഇനി പുത്തൻ ബൈക്കിൽ പറക്കാൻ തയ്യാറായി താരം.!! | Noorin Shereef New Happy News Viral Entertainment

Noorin Shereef New Happy News Viral Entertainment : കുറച്ച് കാലം മുൻപ് വരെ യുവാക്കളുടെ ഹരമായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. എന്നാൽ ഇപ്പോൾ യുവാക്കളെ മാത്രമല്ല, യുവതികളുടെയും ഹരമായി മാറിയിരിക്കുകയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. ഏതു ബൈക്കുകൾ വന്നാലും റോയൽ എൻഫീൽഡിനെ കവച്ചു വയ്ക്കാൻ സാധിച്ചിട്ടില്ല. മലയാളികളുടെ പ്രിയതാരമായ നൂറിൽ ഷെരീഫും സ്വന്തമാക്കിയിരിക്കുന്നത്

ഈ ബുള്ളറ്റ് തന്നെയാണ്. ഒരു അഡാർ ലൗവിലൂടെ നായികയായിട്ടെത്തിയ നൂറിൻ കുറച്ച് കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയും ചെയ്തിരുന്നു. നൂറിന് ബൈക്കുകളോടുള്ള ഇഷ്ടം നൂറിൻ്റെ ആരാധകർക്കെല്ലാം അറിയാവുന്നതാണ്. പണ്ടുമുതലേ മോട്ടോർ സൈക്കിളിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. അതിനാൽ താരം പണ്ടേ തന്നെ യമഹയുടെ ബൈക്ക് സ്വന്തമാക്കിയിരുന്നു.

കൂടാതെ ഹ്യുണ്ടായിയുടെ ഒരു ബൈക്കും, ഹോക്സ് വാഗൺവെർട്ടിസും കൂടി നടിയുടേതായിട്ടുള്ള ബൈക്കുകളാണ്. രണ്ട് വർഷം മുൻപ് നടി ബൈക്കിൽ ഒരു കോളേജിൽ ഉത്ഘാടനത്തിന് പോയ വീഡിയോ വൈറലായിരുന്നു. കോളേജിലെ കുട്ടികൾ നൂറിൻ്റെ പിറകിൽ കുറേ ബൈക്കുമായി വന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ നടി സ്വന്തമാക്കിയിരിക്കുന്നത് നടിയുടെ ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ്.

ഈ ബുള്ളറ്റിൻ്റെ ഷോറൂം വില ഏകദേശം 1.93 ലക്ഷം മുതൽ 2. 24 ലക്ഷം വരെയാണ്.അധികം നിരത്തുകളിൽ കാണാത്ത കളർ ബുള്ളറ്റാണ് നടിയെ ആകർഷിച്ചത്. ക്ലാസിക്കിൻ്റെ ഹാസിയോൺ ഗ്രേ നിറമാണ് നടി ബുള്ളറ്റിൻ്റെ കളറായി തിരഞ്ഞെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നൂറിൻ ഷെരീഫിൻ്റെ വ്യത്യസ്തമായ റോയൽ എൻഫീൽഡിൻ്റെ വാർത്തകൾ തന്നെയാണ്. അതിൽ കയറി തൻ്റെ സ്വപ്നം സഫലമായതിൻ്റെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ. ആരാധകരെല്ലാം നൂറിന് കമൻ്റിലൂടെ ആശംസകളുമായി എത്തുകയും ചെയ്തു.

Rate this post