റിയാലിറ്റി ഷോയിലെ പിള്ളാരുടെ പാട്ടല്ല, ക്ലാസില്‍ ഈ മോന്‍ പാടുന്ന കേട്ടോ? യഥാര്‍ഥ ഗായകനും ഞെട്ടിപ്പോയി.!! |Cute School Student Sing Song Viral

Cute School Student Sing Song Viral : പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും. അപ്രതീക്ഷിതമായി അതിമനോഹരമായ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ധ്യാപകൻ ഒരു പാട്ട് പാടാൻ

ആവശ്യപ്പെട്ടപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തകർപ്പൻ പാട്ട് പാടിയ കുഞ്ഞാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവരുന്നത്.കൊടകര മറ്റത്തൂർ ശ്രീകൃഷ്ണ എച്ച്. എസ്. എസ് ലെ സന്തോഷപ്രദമായ കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. എട്ടാം ക്ലാസ്സുകാരനായ മിലനാണ് താരം. വെള്ളം എന്ന സിനിമയിലെ “ആകാശമായവളേ”എന്ന പാട്ടാണ് നമ്മുടെ കുഞ്ഞ് താരം പാടിയത്. പ്രവീൺ എന്ന അദ്ധ്യാപകന്റെ ക്ലാസ്സിൽ വച്ചായിരുന്നു കുഞ്ഞിന്റെ പാട്ട്.

പ്രവീൺ എന്ന അദ്ധ്യാപകൻ പോസ്റ്റ്‌ ചെയ്ത വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്നാരാണ് പാട്ട് പാടുക എന്ന ചോദ്യത്തിന് ഒരു മടിയും കൂടാതെ വന്ന മിലനാണ് ഇപ്പോൾ നമ്മുടെ താരം. കുഞ്ഞിന്റെ പാട്ടിൽ മുഴുകിയിരിക്കുന്ന സഹപാഠികളെയാണ് വീഡിയോയിൽ കാണുന്നത്. അവരുടെ അതേ വൈകാരികതയാണ് പ്രേക്ഷകർക്കുമുണ്ടാകുന്നത്. ഒരുപാട് നേരം ക്ലാസ്സിലിരിക്കുമ്പോൾ കുറച്ചുനേരം വിശ്രമിക്കാൻ നമ്മൾ ആഗ്രഹിക്കും.

അത്തരം സന്ദർഭങ്ങളിൽ ഇങ്ങനെ ഗംഭീരമായൊരു പാട്ട് കേൾക്കാൻ കഴിഞ്ഞാൽ ഇരട്ടി സന്തോഷമായിരിക്കും ഉണ്ടാകുക.അതുകൊണ്ടുതന്നെ മിലനെപ്പോലെ ഒരു സഹപാഠിയുണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും. കുറഞ്ഞ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് മിലന്റെ വീഡിയോ കണ്ടത്.മിടുക്കൻ, എന്ത് നന്നായാണ് അവൻ പാടുന്നത്, അവന്റെ കഴിവ് പുറത്തുകൊണ്ടുവന്ന അദ്ധ്യാപകന് നന്ദി തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്.മീഡിയ ഫിക്സ് എന്ന യൂട്യൂബ് ചാനൽ വീഡിയോ വീണ്ടും പോസ്റ്റ്‌ ചെയ്യുകയുണ്ടായി.7 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.33 കെ ലൈക്കും വീഡിയോ സ്വന്തമാക്കി.വീഡിയോ പുറത്തിറങ്ങിയതിന് ശേഷം മിലന് ആരാധകർ ഏറെയാണ്.

Rate this post