കുഞ്ഞതിഥി എത്തിയ ശേഷമുള്ള ആദ്യ സന്തോഷകരമായ നിമിഷം; നിറ ചിരിയുമായി മൃദുല വിജയ് | Mridhula vijai birthday

Whatsapp Stebin

Mridhula vijai birthday: സീരിയൽ രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് മൃദുല വിജയ്. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായ മൃദുല തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവെക്കുന്നതിൽ എന്നും മുൻപിൽ തന്നെയാണ്. താരം തൻറെ ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിയ്ക്ക് ആയി ഉള്ള കാത്തിരിപ്പിലായിരുന്നു. രണ്ടുദിവസം മുൻപാണ് മൃദുല പെൺകുഞ്ഞിന് ജന്മം നൽകിയത്. അപ്പോഴും താരം തന്റെ വിശേഷങ്ങളും പൊന്നോമനയുടെ കൈപിടിച്ചുള്ള

ചിത്രങ്ങളും ഒക്കെ സൈബർ ലോകത്ത് പങ്കുവയ്ക്കുകയും അത് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പൊന്നോമനയ്ക്ക് വേണ്ടിയുള്ള ചിട്ടവട്ടങ്ങൾ ഒരുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. അനിയത്തിയുടെ വിവാഹത്തിന് ശേഷം പാർവതിക്കൊപ്പം മൃദുലയായിരുന്നു എല്ലാത്തിനും ഒപ്പം നടന്നിരുന്നത്. മൃദുലയും സഹോദരി പാർവതിയും ടെലിവിഷൻ പരമ്പരകളിലൂടെയാണ്

മലയാളികൾക്ക് സുപരിചിതരായി മാറിയിരുന്നത്. പാർവതി വിവാഹശേഷം പരമ്പരയിൽ നിന്നും പിന്മാറിയപ്പോഴും മൃദുല സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയായിരുന്നു. പാർവതിയുടെ വിവാഹത്തിന് പിന്നാലെ മൃദുലയും യുവയും വിവാഹിതരായതും പാർവതിയുടെ പ്രസവം അടുത്തതോടെ മൃദുല അമ്മയാകാൻ പോകുന്നു എന്ന് പുറംലോകം അറിഞ്ഞതും ഒക്കെ വളരെയധികം ആഘോഷകരമായ കാര്യങ്ങൾ തന്നെയായിരുന്നു. ഒരു വീട്ടിൽ രണ്ട് ഗർഭിണികൾ

ഉണ്ടെന്ന് മൃദുല തന്നെയാണ് മറ്റുള്ളവരെ അറിയിച്ചത്. ഒപ്പം പല രസകരമായ വീഡിയോകളും ചിത്രങ്ങളും താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് പ്രസവശേഷം ആശുപത്രി കിടക്കയിൽ വെച്ചുള്ള മൃദുലയുടെ ജന്മദിന ആഘോഷത്തിന്റെ വീഡിയോയാണ്. സർപ്രൈസായി യുവ നൽകിയ പിറന്നാൾ സമ്മാനങ്ങളും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെത്തിയ ശേഷമുള്ള തൻറെ ആദ്യ പിറന്നാൾ ആശുപത്രിയിലാണ് എങ്കിലും സന്തോഷകരമായി തന്നെ കൊണ്ടാടുകയാണ് മൃദുലയും യുവയും.

Rate this post