ശിവേട്ടനും ദേവിയേടത്തിക്കും പ്രേം നസീർ അവാർഡ്‌.!! സന്തോഷം സഹിക്കവയ്യാതെ ആരാധകർ.!! സാന്ത്വനം ആരാധകർക്ക് ഇത് സന്തോഷവാർത്ത | Santhwanam chippy and Sajin got Prem Nazir Television Award

Whatsapp Stebin

Santhwanam chippy and Sajin got Prem Nazir Television Award: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന ഈ പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. പ്രായഭേദമെന്യേ എല്ലാ വിഭാഗം പ്രേക്ഷകരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു പരമ്പര തന്നെയാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം പരമ്പരക്ക് ഒരു അംഗീകാരം ലഭിച്ചിരിക്കുകയാണ്. നാലാമത് പ്രേം നസീർ ടെലിവിഷൻ അവാർഡ്‌സിലാണ് സാന്ത്വനം പരമ്പരക്ക്

മികവാർന്ന അംഗീകാരങ്ങൾ ലഭിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് നടി ചിപ്പിക്കാണ്. സാന്ത്വനം പരമ്പരയിൽ ദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ മൂത്ത മരുമകളാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രം. ചിപ്പിക്കൊപ്പം നടൻ സജിനും പ്രേം നസീർ അവാർഡ്‌സിൽ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള അവാർഡാണ് സജിന് ലഭിച്ചത്. സാന്ത്വനത്തിൽ ശിവൻ എന്ന

കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ ചിപ്പിയും സജിനും ഷഫ്‌നയുമെല്ലാം ഒരുമിച്ചാണ് അവാർഡ് വേദിയിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം പരമ്പരയിലെ താരങ്ങൾക്കെല്ലാം ഏറെ ആരാധകരാണ് ഉള്ളത്. ശിവാഞ്ജലി പെയറാണ് സാന്ത്വനം പരമ്പരയിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ഒന്ന്.

ഇപ്പോഴിതാ ദേവിയേടത്തിക്കും ശിവേട്ടനും അവാർഡ് ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ. ശിവേട്ടനോടൊപ്പം അവാർഡ് വാങ്ങാൻ ഷഫ്‌നയെ കൂടെ കണ്ടതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായി. ഇതിനുമുൻപും സജിന് സാന്ത്വനം സീരിയലിന് വേണ്ടി അവാർഡ് ലഭിച്ചിരുന്നു. സജിനൊപ്പം ഗോപികക്കും അവാർഡ് കിട്ടുമെന്നാണ് പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഗോപികയെ കാണാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കി. എന്നാലും ദേവിയേടത്തിക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം തന്നെയാണ് പ്രേക്ഷകർക്ക്.

Rate this post