കല്യാണിയുടെ ഔദാര്യത്തിനായി കാത്തുനിന്ന് മൂങ്ങയും പ്രകാശനും.!! ഇനി വിക്രമിന്റെ ജീവിതം കല്യാണിയുടെ കയ്യിൽ.!! | Mounaragam Today Episode January 19

Mounaragam Today Episode January 19 : മൗനരാഗം ഇപ്പോൾ പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. പാവപ്പെട്ട വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ വിക്രം ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. മാല പൊട്ടിച്ച വിക്രമിനെ കയ്യോടെ പിടിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത കല്യാണിക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്.

സത്യത്തിൽ വിക്രമാണ് കള്ളൻ എന്ന് അറിയാതെയാണ് കല്യാണി കള്ളനെ കീഴടക്കിയത് എന്നാൽ ഹെൽമെറ്റ്‌ വെച്ചിരുന്ന കള്ളന്റെ മുഖം കണ്ടപ്പോൾ കല്യാണി പോലും ഞെട്ടുകയാണ് ചെയ്തത്. സ്വന്തം അനിയനാണ് കള്ളൻ എന്ന് തിരിച്ചറിഞ്ഞിട്ടും അവൾ അവനെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കല്യാണിയാണ് വിക്രമിനെ പിടിച്ചു കൊടുത്തത് എന്നറിഞ്ഞ പ്രകാശൻ കല്യാണിയെ ചീത്ത പറയുകയും അവൾ പ്ലാൻ ചെയ്ത് അവനെ കുടുക്കിയതാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ കല്യാണി വളരെ സ്ട്രോങ്ങ്‌ ആയാണ് പ്രകാശനെ നേരിട്ടത്.

നിങ്ങളും നിങ്ങളുടെ അമ്മയും പറഞ്ഞിട്ടില്ലേ ഞങ്ങൾ പെണ്മക്കൾ അവന്റെ പേരിലാണ് അറിയപ്പെടാൻ പോകുന്നതെന്ന് എന്നാൽ അവൻ ഞങ്ങളുടെ അനിയൻ ആണെന്ന് പറയാൻ തന്നെ ഞങ്ങൾക്ക് ഇനി താല്പര്യമില്ല എന്നും കല്യാണി പറയുന്നുണ്ട്. എന്നാൽ വിക്രമിനെ വളർത്തി വഷളാക്കിയ പ്രകാശനും അമ്മ ഭാനുമതിക്കും വിക്രമിനോട് അലിവാണ് ഈ നിമിഷവും. കള്ളനെ പിടിച്ചു കൊടുത്ത കല്യാണിയെപ്പറ്റിയുള്ള വാർത്ത മീഡിയയിൽ വരുകയും കല്യാണി സ്റ്റാർ ആകുകയും ചെയ്തു.

ഇപ്പോൾ ഭാനുമതി നേരിട്ടത്തിയിരിക്കുകയാണ് വിക്രമിനെ രക്ഷിക്കാൻ ഉള്ള അപേക്ഷയുമായി കോടതിയിൽ എത്തുമ്പോൾ അവനെ രക്ഷിക്കാൻ സഹായിക്കണമെന്നും കല്യാണിയുടെ കാലു പിടിക്കാമെന്നും പറയുന്ന ഭാനുമതിയെ ആണ് കാണാൻ കഴിയുന്നത്. എന്നാൽ കല്യാണി തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത് സാധാരണയായി മറ്റുള്ളവരുടെ ദുഖങ്ങളിൽ അലിയുന്നവളാണ് എങ്കിലും വിക്രമിനോട് അവൾക്ക് ക്ഷമിക്കാൻ കഴിയാത്തത് സിനിയെ അവൻ പല തവണ ചതിച്ചത് കൊണ്ടാണ്. ഇനി കല്യാണിയുടെ പ്രതികാരത്തിന്റെ നാളുകളാണ്.

Rate this post