അനിയത്തി വന്നപ്പോ നിലു ആകെ ബിസിയാണ്.!! കുഞ്ഞനുജത്തിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു നില മോൾ.!! ചേച്ചിയെ പോലെ തന്നെ അനിയത്തി എന്ന് ആരാധകർ.!! | Pearly Maneey Second Baby With Nila Baby

Pearly Maneey Second Baby With Nila Baby: അവതാരികയും അഭിനേത്രിയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ഒക്കെയായ പേളി മാണിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.ബിഗ് ബോസിലൂടെ പ്രശസ്തരായ പേളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചത് മലയാളികൾക്ക് വലിയ സന്തോഷം നൽകിയ വാർത്തയായിരുന്നു.വിവാഹം കഴിഞ്ഞതിനുശേഷം ആദ്യ കുഞ്ഞ്

നില കുടുംബലേക്ക് അതിഥിയായി എത്തി.വളരെക്കാലം അവതാരികയായിരുന്ന പേളി മാണി കുഞ്ഞിനെ നോക്കാനും ശുശ്രൂഷിക്കാനും ആയി വീട്ടിൽ ഇരുന്ന സമയം ആയിരുന്നു അത്.ആ സമയം വെറുതെ കളഞ്ഞില്ല, പകരം ശ്രീനിഷുമായി ചേർന്ന് ഒരുപാട് കണ്ടന്റ്റുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു കൊണ്ടേയിരുന്നു.കൗതുകകരമായ കണ്ടന്റും ആവിഷ്കരണം കൊണ്ടും ഹാസ്യം കൊണ്ടുമൊക്കെ മലയാളികളെ ആരാധകരാക്കാൻ പേളിമാണിക്ക് കഴിഞ്ഞു.ശ്രീനീഷിനും പേളി മാണിക്കും

മാത്രമല്ല ഫാൻസ് ഉണ്ടായത് മകൾ കൊച്ചു നിലയ്ക്കും ആരാധകർ ഏറെയാണ്.ഈയിടെയാണ് നിലയ്ക്ക് വേണ്ടി മാത്രം ഒരു ഇൻസ്റ്റഗ്രാം ഹാൻഡിൽ പേളി മാണി തുടങ്ങിയത്.ഇപ്പോൾ ഇതാ പുതിയൊരു വിശേഷം കൂടി.കുടുംബത്തിലേക്ക് രണ്ടാമതൊരു അതിഥി കൂടി.പേളി മാണി പ്രസവിച്ചു,പെൺകുഞ്ഞ്.പൈതലിനെ വളരെ സൂക്ഷ്മതയോടെ ഉമ്മ വയ്ക്കുന്ന

നില ബേബിയെയാണ് പേളി മാണി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.”ആദ്യത്തെ ഒരു ചവിട്ടുകൊണ്ടുതന്നെ സ്നേഹത്തിലായി” എന്ന് എന്ന രസകരമായ ക്യാപ്ഷൻ ഇട്ടാണ് പേളി ഫോട്ടോ ഷെയർ ചെയ്തിട്ടുള്ളത്.ഗർഭിണി ആയിരിക്കുമ്പോൾ തന്നെ പിറക്കാൻ പോകുന്ന വാവയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും വളരെ സ്നേഹത്തോടെ ശ്രദ്ധിക്കുകയും ചെയ്യുന്ന നിലയെ പ്രേക്ഷകർ എല്ലാവരുംകണ്ടതാണ്.ഇപ്പോൾ ഇതാ നേരിട്ട് കണ്ടപ്പോഴും ഇതേ സ്നേഹവും ലാളനയും.

Rate this post