ഗതികെട്ട രാഹുൽ എല്ലാ സത്യങ്ങളും തുറന്നടിക്കുന്നു.!! സേനനെ പേടിച്ച് രാഹുലും കുടുംബവും നാടുവിട്ടു.!! | Mounaragam Today Episode January 13

Mounaragam Today Episode January 13 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാഹുലും ശാരിയും സരയും മനോഹറും പുറത്ത് വന്നതായിരുന്നു. രാഹുൽ മനോഹറിനെ കുറ്റം പറയുമ്പോൾ, സരയു രാഹുലിനോട് വഴക്കിടുകയായിരുന്നു. ശാരിയും രാഹുലിനെ വഴക്ക് പറയുകയായിരുന്നു. പിന്നീട് സരയുവും ശാരിയും കൂടി രാഹുലിനെ കുറിച്ച് പലതും പറയുകയായിരുന്നു.

നിൻ്റെ അച്ഛന് വട്ടാണെന്നാണ് ശാരി പറയുന്നത്. പിന്നീട് കാണുന്നത് കാദംബരിയെയാണ്. ചന്ദ്രസേനൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയൊക്കെ മൂങ്ങയെ കാണിക്കുകയാണ്. അവൾ ഭാഗ്യവതിയാണെന്ന് മൂങ്ങ പറഞ്ഞപ്പോൾ, അത് കേട്ട് വന്ന പ്രകാശന് ഭ്രാന്ത് പിടിക്കുകയാണ്. അവൾക്ക് ഭാഗ്യം പോലും, ഇനിയും എത്ര ജീവിക്കണം അവൾ, അപ്പോൾ നമുക്ക് കാണാം. ഇതൊക്കെ കേട്ട് കൊണ്ട് രതീഷ് വരികയാണ്. എൻ്റെ അമ്മായിഅച്ഛാ. നിങ്ങളെ സമ്മതിക്കണം.

ആ മകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇവിടെ ജീവിക്കുന്നത്. അല്ലെങ്കിൽ ജയിലിൽ കിടക്കുന്നുണ്ടാവും, തുടങ്ങി പലതും രതീഷ് പറഞ്ഞപ്പോൾ, പ്രകാശൻ നാണംകെട്ട് നിൽക്കുകയാണ്. അതൊക്കെ കേട്ട് കൊണ്ടാണ് വിക്രം വരുന്നത്. പ്രകാശൻ വിക്രമിനെ വഴക്കു പറഞ്ഞപ്പോൾ, വിക്രമും ഞാൻ പോവുകയാണെന്നും, കൈനിറയെ പൈസയുമായി മാത്രമേ ഞാൻ ഈ വീട്ടിൽ വരികയുള്ളൂവെന്ന് പറഞ്ഞ് പോവുകയാണ്. മൂങ്ങ പ്രകാശ നോട് വിക്രമിനെ വിളിച്ച് വരാൻ പറഞ്ഞപ്പോൾ,

അവൻ പോവട്ടെ എന്നാണ് പ്രകാശൻ പറയുന്നത്. പിന്നീട് കാണുന്നത് കിരണും ചന്ദ്രസേനനും പലതും സംസാരിക്കുന്നതാണ്. അവൻ ആ വീട്ടിൽ വന്നാൽ അവനെ ഞാൻ വെറുതെ വിടില്ലെന്നാണ് ചന്ദ്രസേനൻ പറയുന്നത്. എനിക്ക് എൻ്റെ ഭാര്യയുടെയുടെയും മക്കളുടെയും കൂടെ ജീവിക്കണമെന്നും, അത്ര വേഗമൊന്നും ,ഞാൻ മരണത്തിന് കീഴടങ്ങില്ലെന്ന് പറയുകയാണ് ചന്ദ്രസേനൻ. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post