പാടാത്ത പൈങ്കിളിയിലെ ‘ദേവ’ ഇനി ബിഗ്‌സ്‌ക്രീനിലേക്ക് ..!! സന്തോഷ വാര്‍ത്ത അറിയിച്ച് സൂരജ്..!! വീഡിയോ വൈറൽ.!! l Paadathe Painkili Sooraj Live

Paadathe Painkili Sooraj Live: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സൂരജ് സണ്‍. ഇദ്ദേഹം നായകനായ സിനിമ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തയ്യാറാവുകയാണ്.. മൃദു ഭാവേ ദൃഢ കൃത്യേ എന്നാണ് ചിത്രത്തിന്റെ പേര്.ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി അഭിനയിച്ച് വരികയാണെന്ന് സൂരജ് നേരത്തെ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു. താൻ ആഗ്രഹിച്ചത് പോലെ തന്നെ സിനിമയെന്ന സ്വപ്‌നം സഫലീകരിക്കുന്ന സന്തോഷവും സൂരജ് ആരാധകാരോട് പങ്കുവെച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ സൂരജ് ചെറിയൊരു വേഷം ചെയ്തിരുന്നു . മിനിറ്റുകള്‍ മാത്രമേ ആ വേഷം ഉണ്ടായിരുന്നുള്ളൂ. അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ പേര് താരം അനൗണ്‍സ് ചെയ്തത് . സൂരജിനെ കൂടാതെ ശ്രവണയും മരിയ പ്രിന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത തന്റെ സിനിമയുടെ കൂടുതൽ വിശേഷങ്ങളും ആരാധകരോടുള്ള നന്ദിയും രേഖപ്പെടുത്തിയിരിക്കുകയാണ് സൂരജ്.

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി സൂരജ് മാറിയത്. പരമ്പരയിലെ ദേവാ എന്ന കഥാപാത്രത്തെ പ്രേക്ഷകരെന്നും ഹൃദയത്തോട് ചേർക്കുന്നു. അതിന് തെളിവാണ് താരത്തെ ഇപ്പോഴും അമ്മമാർ ദേവ എന്ന് വിളിക്കുന്നത്. താൻ സീരിയലിൽ നിന്നും അപ്രത്യക്ഷമായപ്പോൾ താൻ എവിടെപ്പോയി എന്ന് അവർ അന്വേഷിക്കുകയും താൻ കടന്നുപോയ വളരെ മോശം അവസ്ഥയിൽ തനിക്ക് വേണ്ടി അവർ പ്രാർത്ഥിക്കുകയും ചെയ്തു.

ഇപ്പോഴിതാ അമ്മമാർ ആഗ്രഹിച്ചത് പോലെ സിനിമയിലൂടെ താൻ വീണ്ടും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തുകയാണ്. ദേവക്ക് നിങ്ങൾ കൊടുത്ത സപ്പോട്ട് എങ്ങനെയാണോ അതുപോലെതന്നെ ഈ സിനിമയേയും സപ്പോർട്ട് ചെയ്യണമെന്ന് താരം പറയുന്നു. കൂടെയുണ്ടാകുമെന്ന് എനിക്കറിയാമെന്നും താരം പറയുന്നുണ്ട്. പുതിയ രൂപത്തിലും വേഷത്തിലും നിങ്ങൾക്ക് മുൻപിലേക്ക് വീണ്ടും നിങ്ങളുടെ ദേവ എത്തുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യുക എന്ന് താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുത്തൻ വീഡിയോയിൽ പറയുന്നു. നിരവധി ആരാധകർ ഈ വീഡിയോ ഇതിനോടൊപ്പം തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നു. തന്റെ സ്നേഹവും വാൽസല്യവും നിരവധി ആളുകളാണ് കമന്റുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Rate this post