കുഞ്ഞുമായി മലയാളികളുടെ ഇഷ്ടതാരം വീണ്ടും ലൊക്കേഷനിലേക്ക്… .ചന്ദ്ര വീണ്ടും സുജാതയാകുന്നു….| Swantham sujatha serial new update

Swantham sujatha serial new update;കുഞ്ഞുവാവയുമായി ആദ്യമായി സീരിയൽ ലൊക്കേഷനിൽ എത്തിയിരിക്കുകയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സ്വന്തം സുജാതയിലെ സുജാതയായി അഭിനയിക്കുന്ന താരം ചന്ദ്ര ലക്ഷ്മൺ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ചന്ദ്ര ലക്ഷ്മണിന്റെയും സ്വന്തം സുജാതയിൽ തന്നെ അഭിനയിക്കുന്ന നടൻ ടോഷ് ക്രിസ്റ്റിയുടെയും വിവാഹം 2021 നവംബറിലാണ് നടന്നത്. പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഇരുവരും പ്രണയത്തിലാവുകയും

പിന്നീട് വിവാഹിതരാവുകയുമായിരുന്നു. ഇപ്പോൾ രണ്ടുപേർക്കും കൂട്ടായി വീട്ടിൽ ഒരു കുഞ്ഞതിഥിയും എത്തിയിരിക്കുകയാണ്. 2022 ഒക്ടോബറിൽ ചന്ദ്രയ്ക്കും ടോഷിനും ഒരു ആൺകുഞ്ഞ് ജനിച്ചു. താരത്തിന്റെ വിവാഹവും ഗർഭകാലവുമെല്ലാം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. മോനെയും കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന വീഡിയോയാണ് യൂട്യൂബ് ചാനൽ വഴി ഇരുവരും പങ്കുവെച്ചിട്ടുള്ളത്.

സ്വന്തം സുജാത പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ, അതും ആദ്യമായി പോകുന്ന കുഞ്ഞുവാവയുടെ വീഡിയോ ഇതിനോടകം തന്നെ മലയാളം ടിവി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനോടനുബന്ധിച്ച് പള്ളിയിൽ പോയതും പിന്നെ പുറത്തുപോയതുമായ കാര്യങ്ങളും ഈ വീഡിയോയിൽ ഉണ്ട്. ലൊക്കേഷനിൽ വച്ച് കുഞ്ഞുവാവയെ സ്നേഹത്തോടെ കളിപ്പിക്കുന്ന മറ്റു സഹതാരങ്ങളെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.

കിഷോർ സത്യ കുഞ്ഞിനെ താലോലിക്കുന്നത് കാണുമ്പോൾ ടോഷ് പറയുന്നുണ്ട് ഇത് കുഞ്ഞിന്റെ മാമൻ ആണെന്ന്. അച്ഛനും അമ്മയും പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മമ്മയുടെ കയ്യിൽ കിടന്ന് ഉറങ്ങുകയാണ് കുഞ്ഞുമോൻ. മറ്റു സമയങ്ങളിൽ ചന്ദ്രയും ടോഷും, ഷൂട്ടിംഗ് സമയങ്ങളിൽ ചന്ദ്രയുടെ അമ്മയും സഹതാരങ്ങളുമാണ് കുഞ്ഞിനെ നോക്കുന്നത്. കുഞ്ഞുമോന്റെ മുഖം കാണുന്ന ഫോട്ടോകളും പേരും ഇതുവരെ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞു രാജകുമാരനെ കാണാൻ ആരാധകർ ഇപ്പോഴും കാത്തിരിപ്പിലാണ്.

<
Rate this post