നടൻ കസാൻ ഖാൻ അന്തരിച്ചു; മലയാളത്തിലെ സുന്ദരവില്ലനു കണ്ണീരിൽ കുതിർന്ന പ്രണാമം.!! | kazan Khan Passed Away Today Viral Malayalam

kazan Khan Passed Away Today Viral Malayalam : സിഐഡി മൂസയിലെ ക്രിമിനലായും വർണ്ണപകിട്ടിലെ മുഹമ്മദ്‌ അലിയായും മലയാളികളുടെ മനം കവർന്ന വില്ലൻ  കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകുന്നേരമായിരുന്നു അന്ത്യം. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റേതായ കയ്യൊപ്പ് ചാർത്താൻ കസാന്‍ ഖാനു കഴിഞ്ഞിട്ടുണ്ട്.  കസാന്‍ ഖാന്റെ മര ണ വിവരം പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ തന്റെ ഫേസ്ബുക് പേജിലൂടെയാണ് വിവരം പുറത്തു വിട്ടത്.

ഒരു കാലത്ത് മലയാള സിനിമയില്‍ പ്രതിനായക വേഷത്തിലൂടെ തിളങ്ങിയ താരം സുന്ദരനായ വില്ലൻ എന്ന പദവിക്കും അർഹനായിരുന്നു.1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ തമിഴിലും കന്നട, ഹിന്ദി എന്നി ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ കസാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

1993 ലാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വമായിരുന്നു കസാന്‍ ഖാന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് മോഹൻലാൽ നായകനായി എത്തിയ വര്‍ണ്ണപ്പകിട്ട്, ദി കിംഗ്, ദി ഗ്യാങ്, സിഐഡി മൂസ, ഡ്രീംസ്, ദി ഡോണ്‍, ഇവന്‍ മര്യാദരാമന്‍, മായാമോഹിനി, രാജാധിരാജ, ലൈല ഓ ലൈല തുടങ്ങി  നിരവധി മലയാള

ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയിരുന്നു. ആര്‍ട്ട് ഓഫ് ഫൈറ്റിങ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കസാന്‍ ഖാന്റെ വിയോ​ഗ വാർത്തയറിഞ്ഞ് നിരവധി താരങ്ങളും ആരാധകരുമാണ് ദുഃഖം രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുള്ളത്. മലയാള സിനിമയിൽ നികത്താൻ ആവാത്ത മറ്റൊരു വിയോഗം കൂടിയാണ് കസാന്‍ ഖാന്റേത്.

View this post on Instagram

A post shared by Dileep (@dileepactor)

Rate this post