മ രി ക്കും മുൻപ് കാണണം കെട്ടിപിടിക്കണം; കത്രീന അമ്മയുടെ ആഗ്രഹം നടത്താൻ ഓടിയെത്തി മെഗാസ്റ്റാർ മമ്മുക്ക.!! | Mammutty Visits Kathrina Amma Viral News

Mammutty Visits Kathrina Amma Viral News : സിനിമ താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ചില അപൂർവ്വ ഭാഗ്യമുണ്ട്.അത് മറ്റൊന്നുമല്ല തനിക്ക് അറിയുക പോലും ഇല്ലാത്ത ആളുകളിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണ്. മലയാളികൾ ഏറെ അഭിമാനത്തോടെയും ഒരുപാട് സ്നേഹത്തോടെയും കാണുന്ന താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. പ്രായം കൂടുംതോറും ആകാര ഭംഗിയും അഭിനയമികവും കൂടുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.നടന വിസ്മയം കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും മമ്മൂട്ടി എന്ന താരം മലയാളികളെ അത്ഭുതപെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

അത് കൊണ്ടാണ് പ്രായമായവർ മുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ അടങ്ങുന്ന വലിയൊരു ആരാധക വൃധത്തെ അദ്ദേഹത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞത്.കാലഘട്ടത്തിനനുസരിച്ചു സിനിമകൾ സെലക്ട്‌ ചെയ്യുന്നതിലും ഏറ്റവും ട്രെൻഡി ആയി വസ്ത്രങ്ങൾ ധരിക്കുന്നതിലുമൊക്കെ ന്യൂ ജനറേഷൻ താരങ്ങളെപ്പോലും പിന്നിലാക്കുന്ന മമ്മൂട്ടി എന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്.മമ്മൂക്കയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു അമ്മയുടെ വീഡിയോ ഒരിക്കൽ സോഷ്യൽ മീഡിയയിൽ

വൈറൽ ആയിരുന്നു. മമ്മുക്കയെ ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന കത്രീന എന്ന 91 വയസ്സുകാരി അമ്മയുടെ ആഗ്രഹം സോഷ്യൽ മീഡിയയിൽ ഒരുപാട് പേര് ഷെയർ ചെയ്യുകയും ചെയ്തു. ഒടുവിലിതാ ആ വീഡിയോ മമ്മുക്കയുടെ ശ്രദ്ധയിൽ പെടുകയും. വീഡിയോ എടുത്ത യു ട്യൂബ് ചാനലുമായി ബന്ധപ്പെട്ട് കത്രീന അമ്മയെ നേരിട്ട് വിളിച്ചു കാണുകയും ചെയ്തിരിക്കുകയാണ് മമ്മുക്ക.നിസ്സാരക്കാരിയല്ല കത്രീനാമ്മ 91 ആം വയസ്സിലും വാർക്കപ്പണിക്ക്

പോയി അധ്വാനിച്ചു ജീവിക്കുന്നയാളാണ്.18 വയസ്സിന്റെ ചുറുചുറുക്കോടെ തന്റെ പ്രിയപ്പെട്ട മമ്മുക്കയെ കാണാൻ ഒരുങ്ങി പോകുന്ന കത്രീനാമ്മയുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ രസമാണ്.കണ്ട ഉടനെ ഓടി വന്നു കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്ത മമ്മുക്ക വെറുതെ കാണുക മാത്രമല്ല ഓണക്കോടിയും കൈ നിറയെ പണവും ഓണ സമ്മാനമായി കൊടുക്കുകയും ചെയ്തു അമ്മക്ക്.ഈ അമ്മക്ക് ഇതിലും വലിയ ഒരു സന്തോഷം കിട്ടാനുണ്ടോ. സ്വന്തം മകനെ കണ്ട സന്തോഷത്തോടെയാണ് കത്രീനാമ്മ മടങ്ങിയത്.93 വയസ്സുകാരിയായ മമ്മുക്കയുടെ അമ്മ ഫാത്തിമ ഇസ്മയിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് അന്തരിച്ചത്.

Rate this post