പുതിയ സിനിമയുടെ പോസ്റ്റർ അല്ല ഇത് മെഗാസ്റ്റാർ മമ്മുക്കയുടെ റിയൽ ലൈഫ് മാസ്സ്.!! ദുബൈയിലെ മസ്ജിദില്‍ നിന്നുളള താരത്തിന്റെ പെരുന്നാൾ ചിത്രം.!! | Mammootty Eid Prayer Dubai Photos Viral

Mammootty Eid Prayer Dubai Photos Viral: എന്നും മലയാളികൾക്ക് അഭിമാനമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂക്ക. വര്ഷങ്ങൾ നീണ്ട അഭിനയപരിചയം മാത്രമല്ല മമ്മൂട്ടി എന്ന നടനെ വ്യത്യസ്ഥനാക്കുന്നത്, ലുക്കിലും സ്റ്റൈലിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ പോലും അപ്ഡേറ്റഡ് ആകാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ചുറു ചുറുക്കും അധ്വാനവുമാണ് ഓരോ സിനിമ ആരാധകരും അദ്ദേഹത്തെ നെഞ്ചോട് ചേർക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.

പ്രായം കൂടുംതോറും ആകാര ഭംഗിയും അഭിനയമികവും കൂടുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. നടന വിസ്മയം കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും മമ്മൂട്ടി എന്ന താരം മലയാളികളെ അത്ഭുതപെദത്തുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടാണ് പ്രായമായവർ മുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ അടങ്ങുന്ന വലിയൊരു ആരാധക വൃന്തങ്ങളെ അദ്ദേഹത്തിന് സൃഷ്ടിക്കാൻ ആയത്. ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടി എന്ന നടന്റെ ഗ്രാഫ് പരിശോധിച്ചാൽ പ്രായം കൂടും തോറും അദ്ദേഹം തന്റെ കരിയറിൽ ഓരോ പടി ഉയരുന്നത് മാത്രമാണ് കാണാൻ കഴിയുക.

ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രം കാതൽ ആണ്. ഒരു സൂപ്പർസ്റ്റാറുകളും അഭിനയിക്കാൻ തയ്യാറാകാത്ത ഒരു ഹോമോ സെക്ഷ്വൽ കഥാപാത്രത്തെയാണ് താരം കാതലിൽ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഒരു കഥയെ അല്ലെങ്കിൽ ഒരു കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടൻ ഇവിടെ ഇല്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം. ഇപോഴിതാ പെരുന്നാളിന് പള്ളിയിൽ പോയ്‌ മടങ്ങി വരുന്ന മമ്മുക്കയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

ഒറ്റ നോട്ടത്തിൽ ഏതോ മാസ്സ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണെന്ന് തോന്നുന്ന ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. നിസ്കരിച്ച ശേഷം പള്ളിയിൽ നിന്ന് മടങ്ങുന്ന ചിത്രമാണ് വൈറൽ ആയത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Rate this post