ലിസ്റ്റിൻ സ്റ്റീഫന് ആശംസകൾ നേർന്ന് നടൻ ഗോവിന്ദ് പത്മസൂര്യ.!! ദിലീപ് ചിത്രവുമായി ലിസ്റ്റിൻ സ്റ്റീഫൻ.!! | Govind pathmasoorya Wishes To Listin Stephen

Govind pathmasoorya Wishes To Listin Stephen: അവതാരകൻ, നടൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോവിന്ദ് പത്മ സൂര്യ. ഡി ഫോർ ഡാൻസ് എന്ന ആ ടെലിവിഷൻ റിയാലിറ്റി ഷോയിലെ അവതാരകനായതോടെയാണ് ജിപി യെ പ്രേക്ഷകർ ഹൃദയത്തിലേറ്റുന്നത്. സാന്ത്വനം പരമ്പരയിലെ പ്രധാന കഥാപാത്രം ആയിരുന്ന അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിക അനിൽ ആണ് ജിപിയുടെ സഹധർമ്മിണി.

ഇരുവരുടെയും വിവാഹം ഈ അടുത്താണ് നടന്നത്. വളരെ ആഘോഷകരം ആയിട്ടാണ് ഇവരുടെ വിവാഹം സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തത്. കഴിഞ്ഞദിവസം ജിപിയും ഗോപികയും ഒന്നിച്ചെത്തിയ ഒരു ഉദ്ഘാടന ചടങ്ങിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജി പി തന്റെ പേജിലൂടെ പങ്കുവെച്ച മറ്റൊരു വാർത്തയാണ് ജനശ്രദ്ധ നേടുന്നത്.

പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ എന്നിങ്ങനെ സിനിമ മേഖലയിൽ തന്നെ സജീവമായിരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കു വച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ ദിലീപും, നരേനും ഉണ്ട്. കേക്ക് മുറിച്ച് സന്തോഷമാഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചവയിൽ ഉണ്ട്. മാജിക് ഫ്രെയിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ സ്ഥാപകൻ കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറും ലിസ്റ്റിനായിരുന്നു.

ഈ സിനിമയാണ് അദ്ദേഹത്തിന്റെ കരിയറിലെ വൻവഴി തിരുവായി മാറിയത്. ഇപ്പോഴിതാ ജി പി പങ്കുവെച്ച ചിത്രത്തിന് താഴെയായി കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്. ”Congratulations my dear listin Stephen. So happy to see your growing as a producer distributor and now a exhibitor. More powerful you brother.”പങ്കുവെച്ച ഈ ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post